പി.വി നാവടക്കിയെങ്കിലും ബ്രാഞ്ച് സമ്മേളനങ്ങളിലും, സോഷ്യൽ മീഡിയയിലും അൻവർ 'ഇഫക്ട്' തുടരുന്നു

പി.വി  നാവടക്കിയെങ്കിലും ബ്രാഞ്ച് സമ്മേളനങ്ങളിലും, സോഷ്യൽ മീഡിയയിലും അൻവർ 'ഇഫക്ട്' തുടരുന്നു
Sep 24, 2024 10:21 AM | By Rajina Sandeep

(www.thalasserynews.in)  സി.പി.എം. ബ്രാഞ്ച്സമ്മേളനങ്ങളിലെ താരമായി പി.വി.അൻവർ എം.എൽ.എ. ആഴ്‌ചകൾ നീണ്ട മൗനത്തിനൊടുവിൽ പി.വി. അൻവർ എം. എൽ.എയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി എത്തിയെങ്കിലും ഇന്നലെ നടന്ന സമ്മേളനങ്ങളിൽ വരെ അൻവറിന്റെ ആരോപണങ്ങൾ ചർച്ചയായി.

ജില്ലയിലെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ 90ശതമാനത്തിലധികം പൂർത്തിയാകു കയും, ലോക്കൽ സമ്മേളനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന സാഹചര്യ ത്തിൽ ഇത്തരം ചർച്ചകൾ നേതൃത്വത്തിനു തലവേദനയാകു കയാണ്.

എ.ഡി.ജി.പിയ്ക്കെതിരേ നടപടിയെടുക്കാൻ മടിക്കുന്നതും അൻവർ ഉന്നയിച്ച പല ആരോപണങ്ങളിലും മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും വ്യക്തമായ മറുപ ടി ഇല്ലാത്തതും നേരത്തെ നടന്ന സമ്മേളനങ്ങളിൽ ചർച്ച യായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പി ലെ തോൽവി, സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്നിവയേക്കാൾ പ്രധാന്യം പല സമ്മേളനങ്ങളിലും അൻവർ വിഷയത്തിനു ലഭിച്ചു. എം വി ജയരാജന്റെ തോൽവി സംബന്ധി ച്ചു പല ബ്രാഞ്ചുകളിലും വിശദമായ ചർച്ച നടന്നു.

ഏരിയാ കമ്മിറ്റിയംഗങ്ങൾ ഉദ്ഘാടകരായി എത്തുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ മണിക്കുറു കളോളമാണ് ചർച്ചകൾ നീളുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു ദിവസം പാർട്ടിയെ വെട്ടിലാക്കിയ ഇ.പി. ജയരാജനെതിരെയും ഭൂരിഭാഗം ബ്രാഞ്ച് സമ്മേളനങ്ങളിലും വിമർശനം ഉയർന്നു.

ചില നേതാക്കളുടെ ആഡംബര ജീവിതവും വിവിധ ബാങ്ക് ക്രമക്കേടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉയർന്നു വന്നു. സെക്രട്ടറിമാരാകുന്ന വനിതകളുടെയും യുവാക്കളുടെയും എണ്ണം ഈ സമ്മേളനകാലയളവിൽ കൂടുന്നതായി നേതൃത്വം പറയുന്നു.

ഒക്ടോബർ ഒന്നു മുതൽ ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കും. ഡിസംബറിലാണ് ഏരിയാ സമ്മേളനം. കൂത്തുപറമ്പ്, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലെ കൂടി ഏരിയാ സെക്രട്ടറിമാരെ മാറ്റാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഡിസംബർ അവസാന വാരത്തിൽ പയ്യന്നൂരിലാണ് ജില്ലാ സമ്മേളനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Anwar continues to have an 'effect' in branch meetings and on social media even though PV has passed away

Next TV

Related Stories
സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്

Sep 25, 2024 02:32 PM

സിദ്ദിഖ് എവിടെ? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പൊലീസ്

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ...

Read More >>
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

Sep 25, 2024 02:23 PM

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി;കെ...

Read More >>
ഒടുവിൽ സുപ്രീംകോടതിയിലേക്ക്; ജാമ്യംതേടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി സിദ്ദിഖ്

Sep 25, 2024 10:40 AM

ഒടുവിൽ സുപ്രീംകോടതിയിലേക്ക്; ജാമ്യംതേടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി സിദ്ദിഖ്

ഒടുവിൽ സുപ്രീംകോടതിയിലേക്ക്; ജാമ്യംതേടി സുപ്രീംകോടതിയിൽ അപ്പീൽ നൽകി...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ പുലി ഇറങ്ങി? കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി

Sep 25, 2024 10:36 AM

കോഴിക്കോട് ബാലുശ്ശേരിയിൽ പുലി ഇറങ്ങി? കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി

ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക് ഓ​ഫി​സി​ന് സ​മീ​പം പു​ലി​യു​ടേ​തി​ന് സ​മാ​ന​മാ​യ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി....

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Sep 24, 2024 03:33 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രിംകോടതി തള്ളി

Sep 24, 2024 03:20 PM

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രിംകോടതി തള്ളി

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രിംകോടതി...

Read More >>
Top Stories

News Roundup

Entertainment News