---
title: "ആഗോള തൊഴിൽ മേളയുമായി കണ്ണൂർ കോർപ്പറേഷൻ ; എസ്.എസ്.എൽ.സി മുതൽ രജിസ്റ്റർ ചെയ്യാം"
english_title: "Kannur Corporation with Global Job Fair; You can register from SSLC"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/242102/kannur-corporation-with-global-job-fair-you-can-register-from-sslc"
published_at: "2024-10-12T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a41aeef840_nyyyyyyy.jpg"
keywords: []
---

# ആഗോള തൊഴിൽ മേളയുമായി കണ്ണൂർ കോർപ്പറേഷൻ ; എസ്.എസ്.എൽ.സി മുതൽ രജിസ്റ്റർ ചെയ്യാം

> **Lead Summary:** ** **ഡിസംബർ അവസാന വാരം രണ്ട് ദിവസങ്ങളിലായി കണ്ണൂർ കോർപ്പറേഷൻ ആഗോള തൊഴിൽ മേള സംഘടിപ്പിക്കും. ഇന്ത്യയിലെയും വിദേശത്തെയും നൂറോളം ഉദ്യോഗദായകർ മേളയിൽ പങ്കെടുക്കും. എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പി ജി, എൻജിനീയറിങ്, നഴ്‌സിങ് എന്നീ പ്രൊഫഷണൽ തൊഴിൽ അവസരങ്ങളും ഒരുക്കും.

## Article Content

** **ഡിസംബർ അവസാന വാരം രണ്ട് ദിവസങ്ങളിലായി കണ്ണൂർ കോർപ്പറേഷൻ ആഗോള തൊഴിൽ മേള സംഘടിപ്പിക്കും. ഇന്ത്യയിലെയും വിദേശത്തെയും നൂറോളം ഉദ്യോഗദായകർ മേളയിൽ പങ്കെടുക്കും. എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പി ജി, എൻജിനീയറിങ്, നഴ്‌സിങ് എന്നീ പ്രൊഫഷണൽ തൊഴിൽ അവസരങ്ങളും ഒരുക്കും.

kannurglobaljobfair.com എന്ന വെബ്‌സൈറ്റിലൂടെ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. തൊഴിലധിഷ്ഠിത എക്‌സ്‌പോ, എജുക്കേഷൻ & കരിയർ ഫെസ്റ്റ്, ആഗോള തൊഴിൽ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ,

അവതരണങ്ങൾ, കോർപ്പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളിൽ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ തുടങ്ങിയ നിരവധി സെഷനുകളും ഇതിന്റെ ഭാഗമായി നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/242102/kannur-corporation-with-global-job-fair-you-can-register-from-sslc)