---
title: "വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല - രാഹുൽ ​ഗാന്ധി"
english_title: "The people of Wayanad cannot suggest a better leader than Priyanka - Rahul Gandhi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/244403/the-people-of-wayanad-cannot-suggest-a-better-leader-than-priyanka-rahul-gandhi"
published_at: "2024-10-22T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67176e38148de_671767de32e5a_fdsfd.jpg"
keywords: []
---

# വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല - രാഹുൽ ​ഗാന്ധി

> **Lead Summary:** ****വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

## Article Content

****വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വയനാട്ടിലെ ജനങ്ങൾക്ക് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും അവർക്ക് തന്റെ സഹോദരിയേക്കാൾ മികച്ച മറ്റൊരു നേതാവിനെ നിർദ്ദേശിക്കാനില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ​ഗാന്ധി കുറിച്ചു.

വയനാട് ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കോൺ​ഗ്രസ്. രാഹുൽ ​ഗാന്ധി, സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ എന്നിവരും വയനാട്ടിലെത്തുന്നുണ്ട്.

റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. രാവിലെ 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ എല്ലാം അണിനിരക്കും.

മണ്ഡലം രൂപീകൃതമായ ശേഷം കോൺ​ഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം.

എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/244403/the-people-of-wayanad-cannot-suggest-a-better-leader-than-priyanka-rahul-gandhi)