'താൻ നേരിട്ട അതിക്രമത്തിന് നീതി വേണം' ; നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് നടി

'താൻ നേരിട്ട അതിക്രമത്തിന് നീതി  വേണം' ; നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് നടി
Nov 24, 2024 01:24 PM | By Rajina Sandeep

(www.thalasserynews.in)നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു.

എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗതെത്തിയത്.താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.

നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടന്മാര്‍ക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു. അതുകൊണ്ടാണ് മനം മടുത്ത് പരാതി പിന്‍വലിക്കാൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ, പരാതിയുമായി മുന്നോട്ടുപോകാൻ  കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.

തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ആരോപിച്ചുകൊണ്ടാണ് കഴി‍ഞ്ഞ ദിവസം പരാതി പിന്‍വലിക്കുകയാണെന്ന് നടി അറിയിച്ചത്.

മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞിരുന്നു.

'I want justice for the violence I faced'; Actress says she won't withdraw complaint against actors

Next TV

Related Stories
ഡിസംബർ 1 മുതൽ അടിമുടി മാറാൻ കെ എസ് ഇ ബി ;  പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

Nov 24, 2024 01:11 PM

ഡിസംബർ 1 മുതൽ അടിമുടി മാറാൻ കെ എസ് ഇ ബി ; പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം...

Read More >>
സംസ്ഥാനത്ത് ഇന്നുമുയർന്ന്  സ്വർണവില ; 58,000 കടന്നു

Nov 23, 2024 03:05 PM

സംസ്ഥാനത്ത് ഇന്നുമുയർന്ന് സ്വർണവില ; 58,000 കടന്നു

സംസ്ഥാനത്ത് ഇന്നുമുയർന്ന് സ്വർണവില ; 58,000...

Read More >>
കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി വിഭാഗം

Nov 23, 2024 01:43 PM

കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി വിഭാഗം

വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി...

Read More >>
ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍

Nov 23, 2024 12:32 PM

ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍

ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ...

Read More >>
വയനാട് ഉപതെരഞ്ഞെടുപ്പ്,  എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട്  ലീഡ്

Nov 23, 2024 12:31 PM

വയനാട് ഉപതെരഞ്ഞെടുപ്പ്, എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട് ലീഡ്

വയനാട് ഉപതെരഞ്ഞെടുപ്പ്, എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട് ...

Read More >>
എൻ.സി.സി എവർ റോളിംഗ് ട്രോഫി ക്കായുള്ള  ഫുട്ബോൾ മൽസരം ബ്രണ്ണൻ കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിക്കും

Nov 23, 2024 11:15 AM

എൻ.സി.സി എവർ റോളിംഗ് ട്രോഫി ക്കായുള്ള ഫുട്ബോൾ മൽസരം ബ്രണ്ണൻ കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിക്കും

എൻ.സി.സി എവർ റോളിംഗ് ട്രോഫി ക്കായുള്ള ഫുട്ബോൾ മൽസരം ബ്രണ്ണൻ കോളേജ് ഗ്രൗണ്ടിൽ ഇന്ന് സമാപിക്കും...

Read More >>
Top Stories