കണ്ണൂർ:(www.thalasserynews.in)യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മുനീശ്വരന്‍ കോവിലിനടുത്ത് എ.ഡി.എം. കെ.നവീന്‍ ബാബു ഇറങ്ങുമ്പോള്‍ ക്വാര്‍ട്ടേഴ്സിന്റെ ഒരു താക്കോല്‍ തനിക്ക് കൈമാറിയിരുന്നതായി ഡ്രൈവര്‍ എം.ഷംസുദ്ദീന്റെ മൊഴി.
നവീന്റെ ക്വാര്‍ട്ടേഴ്സില്‍ നേരത്തേ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ താമസിച്ചിരുന്നു. അദ്ദേഹം മുറിവിടുമ്പോള്‍ കൈമാറിയ താക്കോലുപയോഗിച്ചാണ് നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച നവീന്‍ ബാബു തിങ്കളാഴ്ച രാത്രി ക്വാര്‍ട്ടേഴ്സ് തുറന്നതെന്നാണ് പോലീസ് കരുതുന്നത്.
യാത്രയയപ്പ് യോഗത്തിനുശേഷം പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സ് ഒഴിവാക്കി പോകാനായിരുന്നു അദ്ദേഹം ആദ്യം തീരുമാനിച്ചിരുന്നത്. അതിനായി ക്വാര്‍ട്ടേഴ്സിന്റെ താക്കോല്‍ കളക്ടറേറ്റില്‍ തിരിച്ചേല്‍പ്പിച്ചു.
എന്നാല്‍, ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ യാത്രയയപ്പ് യോഗത്തില്‍ കയറിച്ചെന്ന് നടത്തിയ പ്രസംഗത്തിനുശേഷം അദ്ദേഹം താക്കോല്‍ വീണ്ടും വാങ്ങി. നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കാനുദ്ദേശിച്ചായിരിക്കുമത് എന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
തീവണ്ടിയുടെ സമയമാകാറായപ്പോള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഔദ്യോഗിക വാഹനത്തില്‍ പുറപ്പെട്ടെങ്കിലും പാതിവഴിയില്‍ ഇറങ്ങി. അപ്പോഴാണ് ഷംസുദ്ദീന് താക്കോല്‍ കൈമാറിയത്.
വസ്ത്രം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മുന്‍പ് അവധിക്ക് പോയപ്പോള്‍ അദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍, യാത്രയയപ്പ് യോഗം കഴിഞ്ഞ് നാട്ടിലേക്ക് പോകുമ്പോള്‍ എടുക്കാനായി ബാക്കിയുള്ള സാധനങ്ങളൊന്നും ഓഫീസിലേക്ക് അദ്ദേഹം കൊണ്ടുവന്നിരുന്നുമില്ല.
ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ക്വാര്‍ട്ടേഴ്സിലെത്തിയവര്‍ കണ്ടത് മുന്‍വാതില്‍ പാതി തുറന്നിട്ട നിലയിലായിരുന്നു.
അതിരാവിലെ ഉണര്‍ന്ന് വാതില്‍ തുറന്നിടുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. അത് പ്രതീക്ഷിച്ചാണ് ഡ്രൈവറും ഗണ്‍മാനും അയല്‍വാസിയും മുറിക്കുള്ളില്‍ കയറിയതെങ്കിലും കണ്ടത് മറ്റൊന്നായിരുന്നു.
Death of Kannur ADM; The driver said that Naveen Babu gave him a key on the last journey