(www.thalasserynews.in) കണ്ണൂർ ജില്ല കരാത്തെ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഒക്ടോബർ 6ന് നടന്ന 38-ാമത് ജില്ല കരാത്തെ ചാമ്പ്യൻഷിപ്പിൽ 44 സ്വർണ്ണ മെഡലും 29 വെള്ളി മെഡലും 22 വെങ്കല മെഡലും കരസ്‌തമാക്കി 331 പോയന്റെ നേടി സ്പോട്‌സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
വിജയികളായ വിദ്യാർത്ഥികൾക്ക് നവംബർ 8,9,10 തീയ്യതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിലേക്ക് പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.
സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിൽ നിന്നും ഗോൾഡ് മെഡൽ നേടുന്ന വിദ്യാർഥികൾക്ക് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരമുള്ള വേൾഡ് കരാത്തെ ഫെഡറേഷൻ അഫിലിയേഷൻ ലഭിച്ച കരാത്തെ ഇന്ത്യ ഓർഗനൈസേഷൻ്റെ ഓൾ ഇന്ത്യ കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നതാ യിരിക്കും.സംസ്ഥാന കരാത്തെ ചാമ്പ്യന് ഷിപ്പിൽ കണ്ണൂർ ജില്ലാ കോച്ചായി വിനോദ് കുമാറിൻ്റെ ശിഷ്യൻ സെൻസായി ഇ.കെ സനിലിനെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
പത്രസമ്മേളനത്തിൽ കേരള قوالو ഇൻസ്ട്രക്‌ടർ സെൻസെയ് വിനോദ് കുമാർ, സെൻസെയ് അനൂപ്.കെ, സെൻസെയ് അഭിനവ്.കെ.ടി.കെ, സെൻസായ്‌സനിൽ.ഇ.കെ എന്നിവർ പങ്കെടു ത്തു
Sports Karate Dr Academy wins overall title in District Karate Championship for State Karate Championship