ജാഗ്രത , ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്, കാറ്റും മഴയും ശക്തം

ജാഗ്രത , ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്, കാറ്റും മഴയും ശക്തം
Oct 25, 2024 07:58 AM | By Rajina Sandeep

(www.thalasserynews.in)തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ഭദ്രക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്.


പശ്ചിമ ബം​ഗാൾ ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകിയിട്ടുണ്ട്. അതേ സമയം ഇതുവരെ ആളപായമൊന്നുമില്ലെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്.


ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി.


രാവിലെ പതിനൊന്നരയോടെ ദാന ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്. 120 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇരു സംസ്ഥാനങ്ങളിലുമായി ആറുലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു.


മേഖലയില്‍ സര്‍വീസ് നടത്തുന്ന 200 ഓളം ട്രെയിനുകള്‍ റദ്ധാക്കി. ഒഡീഷയിലെ ബസ് സര്‍വീസുകളും പ്രവര്‍ത്തിക്കുന്നില്ല. രണ്ട് സംസ്ഥാനങ്ങളുടെയും സാഹചര്യം യഥാസമയം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളെയും പ്രത്യേകം മെഡിക്കല്‍ സംഘത്തെയും രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.


അതേസമയം, സംസ്ഥാനത്ത് ഇന്ന്് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്.


മലയോര മേഖലകളില്‍ മഴ കനത്തേക്കും.മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

Caution, Cyclone Dana makes landfall; Flash flood warning in 16 districts of Odisha, strong wind and rain

Next TV

Related Stories
പിപി ദിവ്യക്കായി തലശേരി പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു

Oct 25, 2024 10:48 AM

പിപി ദിവ്യക്കായി തലശേരി പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു

പിപി ദിവ്യക്കായി തലശേരി പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചു...

Read More >>
മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

Oct 25, 2024 10:22 AM

മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ...

Read More >>
തലശേരിയിലെ ദുരിതയാത്രക്കറുതി ; സംഗമം മേൽപ്പാലം നാളെ  തുറക്കും

Oct 24, 2024 09:25 PM

തലശേരിയിലെ ദുരിതയാത്രക്കറുതി ; സംഗമം മേൽപ്പാലം നാളെ തുറക്കും

തലശേരിയിലെ ദുരിതയാത്രക്കറുതി ; സംഗമം മേൽപ്പാലം നാളെ ...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Oct 24, 2024 03:02 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ജില്ലാ കരാത്തെ ചാമ്പ്യന്ഷിപ്പിൽ ഓവറോൾ കിരീടം ; സംസ്ഥാന കരാത്തെ ചാമ്പ്യന്ഷിപ്പിന് തയ്യാറെടുത്ത്   സ്പോർട്സ് കരാത്തെ ഡോ അക്കാദമി

Oct 24, 2024 11:54 AM

ജില്ലാ കരാത്തെ ചാമ്പ്യന്ഷിപ്പിൽ ഓവറോൾ കിരീടം ; സംസ്ഥാന കരാത്തെ ചാമ്പ്യന്ഷിപ്പിന് തയ്യാറെടുത്ത് സ്പോർട്സ് കരാത്തെ ഡോ അക്കാദമി

ജില്ലാ കരാത്തെ ചാമ്പ്യന്ഷിപ്പിൽ ഓവറോൾ കിരീടം ; സംസ്ഥാന കരാത്തെ ചാമ്പ്യന്ഷിപ്പിന് തയ്യാറെടുത്ത് സ്പോർട്സ് കരാത്തെ ഡോ അക്കാദമി...

Read More >>
Top Stories










News Roundup






Entertainment News