---
title: "തലശേരി നോർത്ത് ഉപജില്ലാ നോർത്ത് കേരള സ്കൂൾ കലോത്സവത്തിന് വടക്കുമ്പാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് തുടക്കം ; വിളംബര ജാഥ നടത്തി"
english_title: "Thalassery North Upazila North Kerala School Art Festival will start tomorrow at Vakpadap Govt Higher Secondary School; A proclamation march was held"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/245237/thalassery-north-upazila-north-kerala-school-art-festival-will-start-tomorrow-at-vakpadap-govt-higher-secondary-school-a-proclamation-march-was-held"
published_at: "2024-10-26T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c7a7d5062a_Untitled-2_copy.jpg"
keywords: []
---

# തലശേരി നോർത്ത് ഉപജില്ലാ നോർത്ത് കേരള സ്കൂൾ കലോത്സവത്തിന് വടക്കുമ്പാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് തുടക്കം ; വിളംബര ജാഥ നടത്തി

> **Lead Summary:** ****വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന തലശ്ശേരി നോർത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ മുന്നോടിയായി വിളംബര ജാഥ നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ടി.കെ.സതീശൻ, ഹെഡ്മാസ്റ്റർ എ.പ്രശാന്ത്, നാഷിഫ് അലിമിയാൻ, എം.സുനിൽകുമാർ, എ.പി.ഷീബ,മുഹമ്മദ് ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

****വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന തലശ്ശേരി നോർത്ത് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ മുന്നോടിയായി വിളംബര ജാഥ നടത്തി.സ്കൂൾ പ്രിൻസിപ്പാൾ ടി.കെ.സതീശൻ, ഹെഡ്മാസ്റ്റർ എ.പ്രശാന്ത്, നാഷിഫ് അലിമിയാൻ, എം.സുനിൽകുമാർ, എ.പി.ഷീബ,മുഹമ്മദ് ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇതിൻ്റെ ഭാഗമായി സ്കൂളിൽ തെങ്ങോല കൊണ്ട് വല്ലം മടയൽ മത്സരവും സംഘടിപ്പിച്ചിരുന്നു. 12 വേദികളിലായാണ് കലോത്സവം നടക്കുന്നത്.

എൽപി, യുപി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 78 സ്കൂളുകളിൽ നിന്നും അയ്യായിരത്തോളം കലാ പ്രതിഭകൾ മാറ്റുരക്കും.26 ന് സ്റ്റേജിതര മത്സരങ്ങളും, 28, 29, 30 തീയ്യതികളിൽ സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുക.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/245237/thalassery-north-upazila-north-kerala-school-art-festival-will-start-tomorrow-at-vakpadap-govt-higher-secondary-school-a-proclamation-march-was-held)