മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയ പരിധി വീണ്ടും നീട്ടി

മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയ പരിധി വീണ്ടും നീട്ടി
Oct 26, 2024 01:26 PM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in)മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി.

മസ്റ്ററിംഗ് നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽ അറിയിച്ചു. മുൻഗനാ റേഷൻ കാര്‍ഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

മസ്റ്ററിംഗ് സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. ഇതാണിപ്പോള്‍ നവംബര്‍ അഞ്ചുവരെ നീട്ടിയത്. ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആര്‍ അനിൽ പറഞ്ഞു.

മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്.

എന്നാൽ, 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിംഗ് മാത്രമാണ് ഈ സമയപരിധിക്കുള്ളിൽ പൂര്‍ത്തിയായത്. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിംഗിന് എത്തിയിരുന്നില്ല. തുടര്‍ന്നാണ് ഒക്ടോബര്‍ 25വരെ മസ്റ്ററിംഗ് നീട്ടിയത്. ഇതിനുശേഷവും 16ശതമാനത്തോളം പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും സമയം നീട്ടിയത്.

സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്.

ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കാനായിരുന്നു കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്.

കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം. എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം.

The time limit for mustering of yellow and pink cards has been extended again

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 26, 2024 03:31 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
തലശേരി സൗത്ത് സബ് ജില്ലാ സ്കൂൾ കലോത്സവം 29,30,1,2 തീയതികളിൽ ചിറക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ; മൂവായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും

Oct 26, 2024 03:01 PM

തലശേരി സൗത്ത് സബ് ജില്ലാ സ്കൂൾ കലോത്സവം 29,30,1,2 തീയതികളിൽ ചിറക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ; മൂവായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും

തലശേരി സൗത്ത് സബ് ജില്ലാ സ്കൂൾ കലോത്സവം 29,30,1,2 തീയതികളിൽ ചിറക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി...

Read More >>
'പശ്ചാത്താപം ഉണ്ടെങ്കില്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങള്‍ കൂടി സന്ദർശിക്കണം'; പി സരിനെതിരെ ഷാഫി പറമ്പില്‍

Oct 26, 2024 02:08 PM

'പശ്ചാത്താപം ഉണ്ടെങ്കില്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങള്‍ കൂടി സന്ദർശിക്കണം'; പി സരിനെതിരെ ഷാഫി പറമ്പില്‍

'പശ്ചാത്താപം ഉണ്ടെങ്കില്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങള്‍ കൂടി...

Read More >>
തലശേരി നോർത്ത് ഉപജില്ലാ നോർത്ത് കേരള സ്കൂൾ കലോത്സവത്തിന് വടക്കുമ്പാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് തുടക്കം ; വിളംബര ജാഥ നടത്തി

Oct 26, 2024 10:41 AM

തലശേരി നോർത്ത് ഉപജില്ലാ നോർത്ത് കേരള സ്കൂൾ കലോത്സവത്തിന് വടക്കുമ്പാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് തുടക്കം ; വിളംബര ജാഥ നടത്തി

തലശേരി നോർത്ത് ഉപജില്ലാ നോർത്ത് കേരള സ്കൂൾ കലോത്സവത്തിന് വടക്കുമ്പാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നാളെ തുടക്കം ; വിളംബര ജാഥ...

Read More >>
Top Stories

News Roundup

Entertainment News