Oct 26, 2024 03:01 PM

 തലശേരി:(www.thalasserynews.in) തലശേരി സൗത്ത് സബ് ജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ 29,30, നവംബർ 1,2 തീയതികളിലായി നടക്കും. ചിറക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ മൂവായിരത്തോളം പ്രതിനിധികൾ മാറ്റുരക്കും.

67 എൽ പി / യു പി സ്കൂളുകൾ, 12 ഹൈസ്കൂൾ, 11 ഹയർ സെക്കൻ്ററി, 2 വിഎച്ച്എസ്ഇ സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം മത്സരാർത്ഥികൾ മാറ്റുരക്കും.

ചിറക്കര ഗവ.ഹയർ സെക്കൻ്ററി, തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി, വലിയ മാടാവിൽ ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയിരിക്കുന്നത്. 29ന് രചനാ മത്സരങ്ങളാണ് നടക്കുക. 30 ന് രാവിലെ 10.30 ന് തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ കലോത്സവം ഉദ്ഘാടനം ചെയ്യും.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക സജ്ല സലിം മുഖ്യാതിഥിയാകും. കലോത്സവ ലോഗോ ഡിസെൻ രൂപകൽപ്പന ചെയ്ത കെ.കെ ഷിബിൻ, സ്വാഗത ഗാന രചയിതാവ് കെ.പി ദിവ്യ, ചിറക്കര ക്രിക്കറ്റ് ക്ലബ് എന്നിവരെ ആദരിക്കും. നവംബർ രണ്ടിന് നടക്കുന്ന സമാപന സമ്മേളനം തലശേരി അഡീ.സെഷൻസ് ജഡ്ജ് റൂബി കെ. ജോസ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർമാൻ എം വി ജയരാജൻ അധ്യക്ഷത വഹിക്കും.

വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ പ്രിൻസിപ്പൽ കെ.വി അനിത, സംഘാടക സമിതി വൈസ് ചെയർമാൻ സി. സോമൻ, പിടിഎ പ്രസി.വി.ഷീജ, മുൻ പിടിഎ പ്രസി.എം എ സുധീഷ്, വാർഡ് കൗൺസിലർ ടി.വി റാഷിദ, എച്ച് എം ഫോറം സെക്രട്ടറി കെ.രാജേഷ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ വിമ തെക്കുമ്പാത്ത്, പിടിഎ എക്സി.അംഗം എ.എം മൻസൂർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.കെ ഷാജ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ വി. പ്രശോഭ് എന്നിവർ സംസാരിച്ചു.

Thalassery South Sub District School Art Festival on 29th, 30th, 1st and 2nd at Kirinkara Govt. Vocational Higher Secondary School; About 3,000 students will be transferred

Next TV

Top Stories










News Roundup






Entertainment News