തലശ്ശേരി:(www.thalasserynews.in) കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ മദ്രസപഠനം ധാർമിക വിദ്യഭ്യാസത്തിന് പ്രചോദനം നൽകാൻ സാധിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി.
തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ്, എം.എസ്.എഫ് - ബാല കേരളം എന്നിവയുടെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് ചിറക്കര ഗവ.അയ്യലത്ത് യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്രസ പഠനം കൊണ്ട് സ്വന്തം രാജ്യത്തെയും സമൂഹത്തെയും ബഹുമാനിക്കുന്നതിന് വേണ്ടിയും രാജ്യ സ്നേഹത്തിന്റെ ഉദാത്തമാതൃക കാണിക്കാനും നമുക്ക് സാധിച്ചുവെന്നും കല്ലായി പറഞ്ഞു. മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ പ്രസിഡന്റ് സി.കെ.പി. മമ്മു അധ്യക്ഷത വഹിച്ചു. അജ്മൽ അനുസ്മരണ പ്രഭാഷണം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് അഡ്വ.കെ.എ. ലത്തീഫ് നിർവഹിച്ചു ഉബൈദുള്ള അസ്ഹരി ഖിറാഅത്ത് നടത്തി. പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. അഹമ്മദ്, എൻ. മൂസ, റഷീദ് കരിയാടൻ, സാഹിർ പാലക്കൽ, എ. കെ. സക്കരിയ, വി. ജലീൽ, ടി.കെ. ജമാൽ, കെ.സി. ഷബീർ, റഹ്മാൻ തലായി,
മഹറൂഫ് ആലഞ്ചേരി, റഷീദ് തലായി, ജംഷീർ മഹമൂദ്, ഷഹബാസ് കായ്യത്ത്, ഷെറിൻ ചൊക്ലി, കെ.സി.
തസ്നി, ടി.വി. റാഷിദ, ടി.എം. റുബ്സീന എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി. അഹമ്മദ് അൻവർ സ്വാഗതവും ട്രഷറർ മുനവർ അഹമ്മദ് കരിയാടൻ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറി.
That madrasa study inspired moral education Abdurrahiman Kallai; A madrasa fest was held in Thalassery