തലശേരി:(www.thalasserynews.in)വർക്കിങ്ങ് പ്രൊഫഷനൽസിനുള്ള എംബിഎ കോഴ്‌സ് തലശേരി എൻജിനിയറിങ്ങ് കോളേജിൽ ആരംഭിച്ചു. സ്‌പീക്കർഅഡ്വ.എ എൻ ഷംസീർ കോഴ്‌സ് ഉദ്‌ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഡോ പി രാജീവ് അധ്യക്ഷനായി.
ഡോ കെ പി കൈലാസ്, ഡോ. പി.ടി ഉസ്‌മാൻ കോയ, ടി വി രേഷ്‌മ, കെ രഞ്ജിത്ത്, കെ അജിത്ത്, എസ് കെ അർജുൻ, അഭിജിത്ത് ചന്ദ്ര എന്നിവർ സംസാരിച്ചു. മാനേജ്‌മെന്റ് സയൻസ് വകുപ്പ് മേധാവി ഡോ ടി. കെ മുനീർ സ്വാഗതവും അസി. പ്രൊഫസർ നിവ്യ കെ നന്ദിയും പറഞ്ഞു.
ബിസിനസുകാർ, ഷോപ്പുടമകൾ, ഐടി പ്രൊഫഷനൽസ്, അധ്യാപകർ, ഓഫീസ് ജീവനക്കാർ, മെഡിക്കൽ പ്രൊഫഷണൽസ്, നിയമ വിദഗ്‌ധർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവർ പ്രസ്തുത കോഴ്‌സിലൂടെ എംബിഎ പഠനം ആരംഭിച്ചു. ജോലിയോടൊപ്പം പഠനം തുടരാൻ തയാറായവരെ സ്പീക്കർ അഭിനന്ദിച്ചു. വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലുമായി പഠിതാക്കളുടെ സമയമനുസരിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
എഐസിടിയുടെ പുതിയ സ്‌കീംപ്രകാരം റഗുലർ കോഴ്‌സിന് തത്തുല്യമായി അംഗീകരിക്കപ്പെട്ടതാണ് വർക്കിങ്ങ് പ്രൊഫഷനലിനുള്ള എംബിഎ കോഴ്‌സ്. കൊച്ചിൻ യൂനിവേഴ്‌സിറ്റി (കുസാറ്റ്) അംഗീകാരത്തോടെയാണ് തലശേരി എൻജിനിയറിങ്ങ് കോളേജ് കോഴ്‌സ് നടത്തുന്നത്. വടക്കൻ കേരളത്തിൽ ഇത്തരത്തിൽ ആദ്യമായാണ് എം ബി എ കോഴ്സ് ആരംഭിച്ചത്. വിദ്യാർഥികളുടെ മാനേജ്മെന്റ് വൈദഗ്‌ധ്യം വികസിപ്പിക്കുന്നതിനു വേണ്ടി രൂപീകരിച്ച "പ്രീസം"എന്ന മാനേജ്മെന്റ് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും സ്പീക്കർ നിർവഹിച്ചു.
MBA along with job; Started MBA course at Thalassery Engineering College.