70 വയസിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ

70 വയസിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ
Oct 29, 2024 10:47 AM | By Rajina Sandeep

(www.thalasserynews.in)കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ.

4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് പ്രത്യേകമായ കാർഡ് വിതരണം ചെയ്യും.

പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ( AB PM-JAY)യ്ക്ക് കീഴിലാണിത്.

70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ?

അപേക്ഷ സമർപ്പിക്കുന്നതിനായി PMJAY സൈറ്റ് വഴിയോ ആപ്പ് വഴിയോ അല്ലെങ്കിൽ csc സെന്റർ വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നൽകണം.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ayushman app ഡൗൺലോഡ് ചെയ്തു നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.

അടുത്തുള്ള CSC വഴി അപേക്ഷ നൽകാം

https://beneficiary.nha.gov.in സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാം.

Free health insurance for above 70 years from today

Next TV

Related Stories
വിമാന ദുരന്തത്തിൽ   മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബങ്ങൾക്കും  ഒരു കോടി വീതം നൽകും

Jun 13, 2025 07:58 AM

വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബങ്ങൾക്കും ഒരു കോടി വീതം നൽകും

വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബങ്ങൾക്കും ഒരു കോടി വീതം...

Read More >>
കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ചാടിയത്  ടിപ്പറിന് മുന്നിലേക്ക് ;  ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടു.

Jun 12, 2025 01:25 PM

കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ചാടിയത് ടിപ്പറിന് മുന്നിലേക്ക് ; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ജീവൻ രക്ഷപ്പെട്ടു.

കോഴിക്കോട് കൂട്ടുകാരോട് പിണങ്ങി വിദ്യാര്‍ത്ഥി ചാടിയത് ടിപ്പറിന് മുന്നിലേക്ക് ; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ജീവൻ...

Read More >>
വടകരയിൽ നഗരസഭാംഗം ഉൾപ്പടെ  സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ് ; മൂന്ന് പേർ പിടിയിൽ

Jun 12, 2025 08:14 AM

വടകരയിൽ നഗരസഭാംഗം ഉൾപ്പടെ സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ് ; മൂന്ന് പേർ പിടിയിൽ

വടകരയിൽ നഗരസഭാംഗം ഉൾപ്പടെ സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസ് ; മൂന്ന് പേർ...

Read More >>
കണ്ണൂരിൽ നിന്നും കോടികൾ തട്ടിയെടുത്ത രാഹുൽ ചക്രപാണി തട്ടിപ്പ് മറ്റു ജില്ലകളിലും വ്യാപിപ്പിക്കുന്നെന്ന് ;  കൂടുതൽ ആരോപണവുമായി നിക്ഷേപകർ

Jun 11, 2025 08:38 PM

കണ്ണൂരിൽ നിന്നും കോടികൾ തട്ടിയെടുത്ത രാഹുൽ ചക്രപാണി തട്ടിപ്പ് മറ്റു ജില്ലകളിലും വ്യാപിപ്പിക്കുന്നെന്ന് ; കൂടുതൽ ആരോപണവുമായി നിക്ഷേപകർ

കണ്ണൂരിൽ നിന്നും കോടികൾ തട്ടിയെടുത്ത രാഹുൽ ചക്രപാണി തട്ടിപ്പ് മറ്റു ജില്ലകളിലും വ്യാപിപ്പിക്കുന്നെന്ന് ; കൂടുതൽ ആരോപണവുമായി...

Read More >>
Top Stories

News Roundup