നീലേശ്വരത്ത് വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകും ; മാതൃകാ തീരുമാനവുമായി കണ്ണൂർ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

നീലേശ്വരത്ത് വെടിക്കെട്ട്   ദുരന്തത്തിൽ പരുക്കേറ്റവർക്ക്  സൗജന്യ ചികിത്സ നൽകും ; മാതൃകാ തീരുമാനവുമായി കണ്ണൂർ  കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മെഡിക്കൽ സയൻസ്
Oct 29, 2024 07:03 PM | By Rajina Sandeep

(www.thalasserynews.in)നീലേശ്വരത്ത് വെടിപ്പുരക്ക്‌ തീപിടിച്ചുണ്ടായ ദുരന്തത്തിൽ പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് കണ്ണൂർ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്; എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് സിഇഒ ഫർഹാൻ യാസീൻ

അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിനിരയായവർക്ക് സാന്ത്വന സ്പർശവുമായി കണ്ണൂർ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് രംഗത്ത്. അപകടത്തിൽ പരുക്കേറ്റവർക്ക് ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകുമെന്ന് കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരള ക്ലസ്‌റ്റർ സിഇഒ ആൻഡ് ഡയറക്ടർ ഫർഹാൻ യാസീൻ അറിയിച്ചു.

നിരവധി പേർക്ക് പൊള്ളലേറ്റ ഈ ദുരന്തത്തിൽ പരുക്കേറ്റവർക്ക് സഹായകമായി ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, എൻഎ നെല്ലിക്കുന്ന്, ജില്ലാ മെഡിക്കൽ ഓഫീസർ, ഡിവൈഎസ്പി എന്നിവരുമായി ഫർഹാൻ യാസീൻ ഇതുസംബന്ധിച്ച വിവരം പങ്കുവച്ചു.

ഗുരുതരമായി പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ, പൊള്ളലേറ്റവർക്ക് സ്പെഷ്യൽ കെയർ എന്നിവ ഉൾപ്പെടെ ആശുപത്രിയിൽ സൗജന്യമായി ലഭ്യമാക്കും. ഐസിയു സൗകര്യം, വൈദ്യസഹായങ്ങൾ തുടങ്ങി ഓരോ രോഗിക്കും ആവശ്യമായ കൃത്യമായ സേവനം ഉറപ്പാക്കുമെന്ന് ഫർഹാൻ യാസീൻ അറിയിച്ചു. പരുക്കേറ്റവരുടെ വേദനയും ചിലവുകളും കുറക്കാനും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കിംസ് ശ്രീചന്ദ് ആശുപത്രി മുന്നോട്ട് വന്നിരിക്കുന്നത്.

രക്ഷാപ്രവർത്തനങ്ങൾക്കും, ചികിത്സയ്ക്കും കിംസ് ശ്രീചന്ദ് ആശുപത്രിയുടെ ഈ സഹായം ദുരിതബാധിതർക്ക് വലിയ ആശ്വാസമാകും. ഇരയായവർക്ക് +91 70257 67676 എന്ന നമ്പറിൽ ഫർഹാൻ യാസീനുമായി ബന്ധപ്പെടാവുന്നതാണ്. നേരത്തെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ കൃഷ്‌ണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സമൂഹത്തിന് മുന്നിൽ മാതൃകയായിട്ടുണ്ട്.

Free treatment will be given to those injured in Nileswaram firing incident; Kannur Krishna Institute of Medical Science with model decision

Next TV

Related Stories
തലശേരി ട്രാഫിക്ക്  പൊലീസ് എവിടെ? ;  ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

Jul 14, 2025 09:03 PM

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ്...

Read More >>
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Jul 14, 2025 02:08 PM

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ...

Read More >>
കീം റാങ്ക് പട്ടിക ;  വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

Jul 14, 2025 11:13 AM

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്...

Read More >>
ട്രെയിനുകളിലും ഇനി സിസിടിവി ;  ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

Jul 14, 2025 11:12 AM

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം...

Read More >>
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
Top Stories

News Roundup

//Truevisionall