ധർമ്മടം:(www.thalasserynews.in) ധർമ്മടം മൊയ്തുപാലത്തിൽ ഫയർഫോഴ്സ് വാഹനവും, ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാളും മരിച്ചു ; മരിച്ചത് മൃതദേഹവുമായി പോയ മകൻ
പിതാവിന്റെ മൃതദേഹവുമായി ആംബുലൻസിൽ പോകവെ ഫയർ എഞ്ചിനുമായി കൂട്ടിയിടിച്ച് അത്യാസന്നനിലയിലായിരുന്നയാൾ മരിച്ചു.
ആഗസ്ത‌് 25ന് രാത്രി ധർമ്മടം മൊയ്‌തുപാല ത്തിന് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്യാശേരി കെ.വി സ്മാരകത്തിന് സമീപത്തെ സുധേഷ്കുമാർ എന്ന മണി(56)യാണ് മരിച്ചത്.
രണ്ട് മാസത്തിലേറെ യായി കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലായിരുന്ന മണിയെ രണ്ട് ദിവസം മുമ്പാണ് വീട്ടിലേക്ക് എത്തിച്ചിരുന്നത്.
പരിയാരം മെഡി. കോളേജ് ആശുപത്രിയിൽ മരിച്ച പിതാവ് എം. ഹരിദാസന്റെ മൃതദേഹവുമായി സ്വദേശമായ ചിറക്കുനിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 11 മണിയോടെയാ യിരുന്നു അപകടം. ആംബുലൻസ് ഡ്രൈവർ ഏഴോം കൊട്ടില സ്വദേശി മിഥുൻ (30) അന്ന് രാത്രി തന്നെ മരണമടഞ്ഞിരുന്നു.
മണിക്കൊപ്പമുണ്ടായിരുന്ന സഹോദരി സിന്ധുവിനും അന്ന് അപകടത്തിൽ പരിക്കേറ്റിരുന്നു. മുഴപ്പിലങ്ങാട് കുളം ബസാറിലുണ്ടായ തീ അണയ്ക്കാൻ പോകുകയായിരുന്ന ഫയർ എഞ്ചിൻ വാഹനമാണ് ആംബുലൻസി ലിടിച്ചിരുന്നത്.
ഗീതയാണ് മരിച്ച മണിയുടെ ഭാര്യ. അർജുൻ, ദിയ എന്നിവരാണ് മക്കൾ.
An injured person died in an accident between a fire force vehicle and an ambulance at Dharmadam Moitupalam; The deceased was the son who went with the body