ആർ എസ് എസ് നേതാവ് ഇരിട്ടിയിലെ അശ്വിനികുമാർ വധം ; ഇന്ന് വിധി

ആർ എസ് എസ് നേതാവ് ഇരിട്ടിയിലെ അശ്വിനികുമാർ വധം ; ഇന്ന് വിധി
Nov 2, 2024 07:42 AM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in)  ബസിൽ യാത്ര ചെയ്യുകയായിരുന്ന ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വനി കുമാറിനെ (27) ബസ്സ് തടഞ്ഞിട്ട് കുത്തികൊലപ്പെടുത്തിയ കേസിന്റെ വിധി ഇന്ന് പറയും.  ഒന്നാംഅഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ്‌ ഫിലിപ്പ് തോമസാണ് കേസ് പരിഗണിക്കുന്നത്.

പതിനാല് എൻ.ഡി.എഫ്. പ്രവർത്തകരാണ് കുറ്റാരോപിതർ. 2005 മാർച്ച് 10ന് രാവിലെ പത്തേകാൽ മണിക്ക് കണ്ണൂരിൽ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പഴയഞ്ചേരി മുക്കിൽ വെച്ച് തടഞ്ഞിട്ട് ജീപ്പിലെത്തിയ പ്രതികൾ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

പാരലൽ കോളേജിൽ അദ്ധ്യാപകനായിരുന്നു അശ്വിനി കുമാർ. മികച്ച പ്രഭാഷകനുമായിരുന്നു.

മയ്യിലെ കരിയാടൻ താഴത്ത് വീട്ടിൽ നൂറുൽ അമീൻ (40), പി.കെ.അസീസ് (38), ചാവശ്ശേരിയിലെ ഷരീഫ മൻസിലിൽ എം.വി. മർഷൂദ് (38), ശിവപുരത്തെ പുതിയ വീട്ടിൽ പി.എം. സിറാജ് (38), ഉളിക്കലിലെ ഷാഹിദ മൻസിലിൽ മാവിലകണ്ടി എം.കെ.യുനസ് (43), ശിവപുരം എ.പി.ഹൗസിൽ സി.പി.ഉമ്മർ (40),  ഉളിയിലെ രയരോൻ കരുവാൻ വളപ്പിൽ ആർ.കെ. അലി (45), കൊവ്വമൽ നൗഫൽ (39),  പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42),  സി.എം.വീട്ടിൽ മുസ്തഫ (47),  കീഴൂരിലെ വയ്യപ്പുറത്ത് ബഷീർ (49),  ഇരിക്കൂർ സ്വദേശികളായ മുംതാസ് മൻസിലിൽ കെ.ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷീർ (40) എന്നിവരാണ് വിചാരണ നേരിട്ടത്. പ്രോസിക്യൂഷന് വേണ്ടി മുൻ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ബി.പി.ശശിന്ദ്രനാണ് ഹാജരാവുന്നത്.

RSS leader Ashwinikumar of Iriti killed; Judgment today

Next TV

Related Stories
ഡിസംബർ 1 മുതൽ അടിമുടി മാറാൻ കെ എസ് ഇ ബി ;  പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

Nov 24, 2024 01:11 PM

ഡിസംബർ 1 മുതൽ അടിമുടി മാറാൻ കെ എസ് ഇ ബി ; പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം...

Read More >>
സംസ്ഥാനത്ത് ഇന്നുമുയർന്ന്  സ്വർണവില ; 58,000 കടന്നു

Nov 23, 2024 03:05 PM

സംസ്ഥാനത്ത് ഇന്നുമുയർന്ന് സ്വർണവില ; 58,000 കടന്നു

സംസ്ഥാനത്ത് ഇന്നുമുയർന്ന് സ്വർണവില ; 58,000...

Read More >>
കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി വിഭാഗം

Nov 23, 2024 01:43 PM

കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി വിഭാഗം

വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി...

Read More >>
ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍

Nov 23, 2024 12:32 PM

ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍

ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ...

Read More >>
വയനാട് ഉപതെരഞ്ഞെടുപ്പ്,  എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട്  ലീഡ്

Nov 23, 2024 12:31 PM

വയനാട് ഉപതെരഞ്ഞെടുപ്പ്, എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട് ലീഡ്

വയനാട് ഉപതെരഞ്ഞെടുപ്പ്, എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട് ...

Read More >>
Top Stories