കെ റെയിലിൽ പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കെ റെയിലിൽ പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
Nov 3, 2024 06:51 PM | By Rajina Sandeep

(www.thalasserynews.in)സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ റെയിലിൽ തുടർ നടപടികൾക്ക് സന്നദ്ധമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര സർക്കാർ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു.

ഇന്ന് സമർപ്പിക്കപ്പെട്ട പദ്ധതിയുടെ സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ തുടർ നടപടികളുമായി മുന്നോട്ട് പോകാൻ റെയിൽവേ സന്നദ്ധമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു.

ഏറെ കുറെ അസാധ്യമെന്ന് കരുതി സംസ്ഥാന സർക്കാർ തന്നെ കൈവിട്ട പദ്ധതിയാണ് കെ റെയിൽ. കേന്ദ്രം മുഖം തിരിച്ചതും, ജനം എതിരായതുമാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. എന്നാൽ കെ റെയിലിന്‍റെ സാധ്യത ബാക്കി നിൽക്കുന്നുവെന്നാണ് റെയിൽവേ മന്ത്രി വ്യക്തമാക്കുന്നത്.

സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ തുടർ നടപടികൾക്ക് സന്നദ്ധമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്.

അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മാതൃകയിൽ അങ്കമാലി എരുമേലി ശബരി പാത നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം - ഷൊർണൂർ പാത ഒഴിച്ച് മുഴുവൻ മേഖലയിലും സാങ്കേതിക നിലവാരം വർധിപ്പിക്കാൻ ശ്രമം നടന്നു. എറണാകുളം കോട്ടയം തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നൽകിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിന് കൂടുതൽ മെമു അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Railway Minister Ashwini Vaishnav said that the K Rail project is not a closed chapter

Next TV

Related Stories
ഡിസംബർ 1 മുതൽ അടിമുടി മാറാൻ കെ എസ് ഇ ബി ;  പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

Nov 24, 2024 01:11 PM

ഡിസംബർ 1 മുതൽ അടിമുടി മാറാൻ കെ എസ് ഇ ബി ; പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം...

Read More >>
സംസ്ഥാനത്ത് ഇന്നുമുയർന്ന്  സ്വർണവില ; 58,000 കടന്നു

Nov 23, 2024 03:05 PM

സംസ്ഥാനത്ത് ഇന്നുമുയർന്ന് സ്വർണവില ; 58,000 കടന്നു

സംസ്ഥാനത്ത് ഇന്നുമുയർന്ന് സ്വർണവില ; 58,000...

Read More >>
കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി വിഭാഗം

Nov 23, 2024 01:43 PM

കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി വിഭാഗം

വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി...

Read More >>
ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍

Nov 23, 2024 12:32 PM

ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍

ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ...

Read More >>
വയനാട് ഉപതെരഞ്ഞെടുപ്പ്,  എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട്  ലീഡ്

Nov 23, 2024 12:31 PM

വയനാട് ഉപതെരഞ്ഞെടുപ്പ്, എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട് ലീഡ്

വയനാട് ഉപതെരഞ്ഞെടുപ്പ്, എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട് ...

Read More >>
Top Stories