(www.thalasserynews.in)കുട്ടികൾ വലിയ വലിയ സ്വപ്നങ്ങൾ കാണണമെന്നും ഒപ്പം തന്നെ കഠിനാധ്വാനവും കൂടി ഉണ്ടായാൽ വൻ ഉയർച്ചയിലേക്ക് എത്തിപ്പെടാൻ സാധിക്കുമെന്നും സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു.
ബി ഇ എം പി ഹാർട്ട് ബീറ്റ്സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപത്തെ അഗതിമന്ദിരമായ ആഫ്റ്റർ കെയർ ഹോമിലെ കുട്ടികളോടൊപ്പം ചേർന്ന് സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുമില്ലാത്തവരെ ചേർത്തുപിടിച്ച് ഞങ്ങൾ കൂടെയുണ്ട് എന്നറിയിച്ച് പ്രവർത്തിക്കുന്ന ബി ഇ എം പി ഹാർട്ട് ബീറ്റ്സിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഗതി മന്ദിരം സുപ്രണ്ട് ഒ കെ മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.
ബി ഇ എം പി ഹാർട്ട്
ബീറ്റ്സ് വൈസ് പ്രസിഡണ്ട് കെ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു.
റിട്ട. എക്സൈസ് ജോയിന്റ് കമ്മീഷണർ പി കെ സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ പ്രമീള ടീച്ചർ, മാധ്യമ പ്രവർത്തകൻ പി എം അഷ്റഫ്, ബി ഇ എം പി ഹാർട്ട് ബീറ്റ്സ് ജനറൽ സെക്രട്ടറി നൗഫൽ കോറോത്ത് എന്നിവർ സംസാരിച്ചു.
ഗ്രൂപ്പ് അംഗം അബ്ദുറൗഫും ബൈജുവും സംഘവും അഗതി മന്ദിരത്തിലെ കുട്ടികളോടൊപ്പം ചേർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Speaker Adv. AN Shamseer; BEM P Heart Beats Sneha Sangam was remarkable