തലശ്ശേരി:(www.thalasserynews.in) ഹിന്ദുഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, ആധ്യാത്മിക പ്രഭാഷകനും ആർ.എസ്.എസ്. നേതാവുമായ ഇരിട്ടി പുന്നാട്ടെ അശ്വനികുമാറിനെ (27) കൊലപ്പെടുത്തിയ കേസിൽ എൻ.ഡി.എഫ്. പ്രവർത്തകന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. മൂന്നാം പ്രതി ചാവശ്ശേരി നരയൻപാറ ഷെരിഫ മൻസിലിൽ എം.വി. മർഷുക്കിനെ (42)യാണ് കഴി ഞ്ഞ ദിവസം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജി ഫിലിപ് തോമസ് ആണ് വിധി പറഞ്ഞത്. 14 എൻ.ഡി. എഫ് പ്രവർത്തകർ പ്രതികളായ കേസിൽ 13 പേർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതേ വിട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജോസഫ് തോമസ്,അഡ്വ.പി.പ്രേ മരാജനും,പ്രതികൾക്ക് വേണ്ടി അഡ്വ.പി.സി. നൗഷാദ്,അഡ്വ.രജ്ഞിത്ത് മാരാർ എന്നിവരാണ് ഹാജരായത്.
Ashwanikumar murder; NDF The worker will be imprisoned for life and fined Rs.50,000