കൊയിലാണ്ടിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ പിടികൂടാതെ പോലീസ്

കൊയിലാണ്ടിയിൽ വീടുകയറി  ആക്രമണം നടത്തിയ കേസിൽ   പ്രതികളായ  ഡിവൈഎഫ്ഐ  പ്രവർത്തകരെ  പിടികൂടാതെ പോലീസ്
Nov 5, 2024 10:26 AM | By Rajina Sandeep

(www.thalasserynews.in)പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് കോഴിക്കോട് കൊയിലാണ്ടിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ പിടികൂടാതെ പോലീസ്.

പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പടെ പ്രതികളായ മൂന്ന് പേരും ഒളിവിലാണെന്നാണ് കൊയിലാണ്ടി പോലീസ് പറയുന്നത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വീട്ടുടമസ്ഥൻ ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം രാവിലെ ആശുപത്രി വിട്ടു.

വീടിനോട് തൊട്ടുചേർന്ന് കിടക്കുന്ന സ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് കൊയിലാണ്ടി പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയും മൂന്ന് പേർ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചത്.

വീട്ടിലേക്ക് കയറിവന്ന അക്രമി സംഘം ഉണ്ണികൃഷ്ണനെ ആദ്യം മർദ്ദിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലുണ്ടായിരുന്ന കസേര ഉള്‍പ്പെടെ എടുത്ത് അടിച്ചു. കുടുംബാംഗങ്ങളിലൊരാള്‍ അക്രമണത്തിന്‍റെ വീഡിയോയും പകര്‍ത്തി.

ഉണ്ണികൃഷ്ണനെ നിലത്തിട്ട് മർദ്ദിച്ചശേഷം വീട്ടിലെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്തശേഷമാണ് അക്രമികള്‍ തിരിച്ചുപോയത്.

ഉണ്ണികൃഷ്ണനെ മർദ്ദിക്കുന്നത് തടയാൻ മക്കളും ഭാര്യയും ശ്രമിച്ചപ്പോള്‍ അവര്‍ക്കുനേരെയും ആക്രമണമുണ്ടായി. മൂന്നംഗ സംഘമാണ് സ്ഥലത്തെത്തി അക്രമം നടത്തിയതെന്നാണ് പരാതി.

കേസിൽ നാട്ടുകാരും ഡിവൈഎഫ് പ്രവർത്തകരും അടങ്ങിയ പ്രതികളെ ഇതുവരേയും പോലീസ് പിടികൂടിയിട്ടില്ല. വീട്ടിൽ കയറിയാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ഭീഷണിയെ തുടർന്ന് സഹോദരന്റെ വീട്ടിലാണ് ഇവർ കഴിയുന്നത്.

The police did not arrest the DYFI activists who were accused in the house-breaking and attack case in Koilandi

Next TV

Related Stories
ഡിസംബർ 1 മുതൽ അടിമുടി മാറാൻ കെ എസ് ഇ ബി ;  പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

Nov 24, 2024 01:11 PM

ഡിസംബർ 1 മുതൽ അടിമുടി മാറാൻ കെ എസ് ഇ ബി ; പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം...

Read More >>
സംസ്ഥാനത്ത് ഇന്നുമുയർന്ന്  സ്വർണവില ; 58,000 കടന്നു

Nov 23, 2024 03:05 PM

സംസ്ഥാനത്ത് ഇന്നുമുയർന്ന് സ്വർണവില ; 58,000 കടന്നു

സംസ്ഥാനത്ത് ഇന്നുമുയർന്ന് സ്വർണവില ; 58,000...

Read More >>
കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി വിഭാഗം

Nov 23, 2024 01:43 PM

കൂടുതൽ മികവോടെ; വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി വിഭാഗം

വടകര പാർകോയിൽ വിപുലീകരിച്ച ഓഫ്ത്താൽമോളജി...

Read More >>
ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍

Nov 23, 2024 12:32 PM

ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ സുധാകരന്‍

ഇനി ഞങ്ങള്‍ പിന്നോട്ട് പോകില്ല, പാലക്കാട്ടെ മുന്നേറ്റം ശുഭപ്രതീക്ഷ - കെ...

Read More >>
വയനാട് ഉപതെരഞ്ഞെടുപ്പ്,  എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട്  ലീഡ്

Nov 23, 2024 12:31 PM

വയനാട് ഉപതെരഞ്ഞെടുപ്പ്, എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട് ലീഡ്

വയനാട് ഉപതെരഞ്ഞെടുപ്പ്, എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാൾ വോട്ട് ...

Read More >>
Top Stories