---
title: "തലശേരി ബ്ലോക്ക് പഞ്ചായത്തിൽ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു."
english_title: "The toilet complex constructed under the 2023-24 annual plan was inaugurated in Thalassery Block Panchayat"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/247357/the-toilet-complex-constructed-under-the-2023-24-annual-plan-was-inaugurated-in-thalassery-block-panchayat"
published_at: "2024-11-05T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729d6854a336_Untitled-3_copy.jpg"
keywords: []
---

# തലശേരി ബ്ലോക്ക് പഞ്ചായത്തിൽ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു.

> **Lead Summary:** ****മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ധനകാര്യ കമ്മീഷൻ ടൈഡ് ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

## Article Content

****മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ധനകാര്യ കമ്മീഷൻ ടൈഡ് ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി അനിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി ആർ വസന്തൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എൻ.രജിതാ പ്രദീപ്, കെഡി മഞ്ജുഷ, അംഗങ്ങളായ പി.എം മോഹനൻ, സി.എം സജിത, അസി.എഞ്ചിനീയർ വെറോണി ജോസഫ് എന്നിവർ സംസാരിച്ചു. ബിഡിഒ അഭിഷേക് കുറുപ്പ് സ്വാഗതവും, ജോയിൻ്റ് ബിഡിഒ - എൻ.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/247357/the-toilet-complex-constructed-under-the-2023-24-annual-plan-was-inaugurated-in-thalassery-block-panchayat)