ഒന്നല്ല, മൂന്ന് ചക്രവാത ചുഴികൾ ; കേരളത്തിൽ മഴ ശക്തമാകും

ഒന്നല്ല, മൂന്ന് ചക്രവാത ചുഴികൾ ; കേരളത്തിൽ മഴ ശക്തമാകും
Nov 6, 2024 10:34 AM | By Rajina Sandeep

(www.thalasserynews.in)കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തിൽ മഴ ശക്തമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

ഇത് പ്രകാരം അടുത്ത ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

കേരളത്തിൽ നവംബർ എട്ട്, ഒൻപത് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Not one, but three cyclones; Rain will be heavy in Kerala

Next TV

Related Stories
ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ; 3 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Nov 6, 2024 01:33 PM

ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ; 3 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ; 3 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ...

Read More >>
റേഷൻ കാർഡുകളിലെ തെറ്റ് തിരുത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതി; 'തെളിമ'   ഈ  മാസം 15 മുതൽ

Nov 6, 2024 12:57 PM

റേഷൻ കാർഡുകളിലെ തെറ്റ് തിരുത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതി; 'തെളിമ' ഈ മാസം 15 മുതൽ

റേഷൻ കാർഡുകളിലെ തെറ്റ് തിരുത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ...

Read More >>
ഓസ്ട്രേലിയയിൽ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ താരമായി സ്പീക്കർ അഡ്വ.എ.എന്‍. ഷംസീര്‍

Nov 6, 2024 12:26 PM

ഓസ്ട്രേലിയയിൽ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ താരമായി സ്പീക്കർ അഡ്വ.എ.എന്‍. ഷംസീര്‍

ഓസ്ട്രേലിയയിൽ കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ താരമായി സ്പീക്കർ അഡ്വ.എ.എന്‍....

Read More >>
ഇടതു നേതാക്കൾ  ഇന്ന്  വയനാട്ടിൽ; ശക്തി പ്രകടനം കൽപ്പറ്റയിൽ

Nov 6, 2024 11:26 AM

ഇടതു നേതാക്കൾ ഇന്ന് വയനാട്ടിൽ; ശക്തി പ്രകടനം കൽപ്പറ്റയിൽ

ഇടതു നേതാക്കൾ ഇന്ന് വയനാട്ടിൽ; ശക്തി പ്രകടനം...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Nov 5, 2024 03:34 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
Top Stories