---
title: "തലശേരിയിൽ 140 ഗ്രാം കഞ്ചാവുമായി വയനാട് സ്വദേശി അറസ്റ്റിൽ"
english_title: "A 40-year-old man was arrested in Thalassery with 140 grams of ganja"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/247741/a-40-year-old-man-was-arrested-in-thalassery-with-140-grams-of-ganja"
published_at: "2024-11-07T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c658e8f6ca_miiii.jpg"
keywords: []
---

# തലശേരിയിൽ 140 ഗ്രാം കഞ്ചാവുമായി വയനാട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** തലശ്ശേരി : നൂറ്റിനാൽപ്പത് ഗ്രാം കഞ്ചാവുമായി തലശ്ശേരിയിൽ നാൽപ്പത് കാരൻ പിടിയിൽ.വയനാട് കോറോം സ്വദേശി ചിറ മൂല കോളനിയിലെ ഫൈസൽ എന്ന കേളോത്ത് ഫൈസലിനെ യാണ് തലശ്ശേരി പോലീസ് പിടികൂടിയത്.

## Article Content

തലശ്ശേരി : നൂറ്റിനാൽപ്പത് ഗ്രാം കഞ്ചാവുമായി തലശ്ശേരിയിൽ നാൽപ്പത് കാരൻ പിടിയിൽ.വയനാട് കോറോം സ്വദേശി ചിറ മൂല കോളനിയിലെ ഫൈസൽ എന്ന കേളോത്ത് ഫൈസലിനെ യാണ് തലശ്ശേരി പോലീസ് പിടികൂടിയത്.

പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് ടൂറിസ്റ്റ് ടാക്സി സ്റ്റാന്റിനടുത്ത് വെച്ചാണ് പിടിയിലായത്. സംശയം തോന്നിയയി ചിലർ പോലീസിൽ വിവരമറിയിച്ചതിനാൽ പോലീസ് എത്തി പ്രതിയെ പരിശോധന നടത്തിയതിനെ തുടർന്നാണ് കയ്യിൽ കഞ്ചാവ് കാണപ്പെട്ടത്.

ചില മോഷണ കേസിലും പ്രതിയാണോ എന്ന് സംശയിക്കുന്നതായും തുടരന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/247741/a-40-year-old-man-was-arrested-in-thalassery-with-140-grams-of-ganja)