കെ സി അഹമ്മദ് തലശ്ശേരിയുടെ പൊതു സ്വത്താണെന്ന് കെ പി എ മജീദ് എം. എൽ. എ ; പ്രഥമ മൗലവി അവാർഡ് കെ.സിക്ക് സമ്മാനിച്ചു

കെ സി അഹമ്മദ്  തലശ്ശേരിയുടെ പൊതു സ്വത്താണെന്ന് കെ പി എ മജീദ് എം. എൽ. എ ; പ്രഥമ മൗലവി അവാർഡ് കെ.സിക്ക് സമ്മാനിച്ചു
Nov 7, 2024 08:32 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി പട്ടണത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മത രംഗത്ത് നിസ്തുല സേവനം കൊണ്ട് പൊതു സമൂഹത്തിന്റെ പ്രശംസ പിടിച്ചു പറ്റാന്നും അതിലുപരി തന്റെ രാഷ്ട്രീയ സേവന രംഗത്ത് സാധാരണ പ്രവൃത്തകരെ നെഞ്ചോട് ചേർത്ത കെ സി അഹമ്മദ് തലശ്ശേരിയുടെ പൊതു സ്വത്താണന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് എം എൽ എ. തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് ഏർപെടുത്തിയ സാമൂഹ്യ രാഷ്ട്രീയ മത രംഗത്തെ മികച്ച സേവനത്തിനുള്ള മൗലവി പ്രഥമ പുരസ്ക്കാരം കെ സി അഹമ്മദിന് നൽകി സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എങ്ങിനെ ആവണം എന്ന് നമുക്ക് കാട്ടിത്തന്ന വ്യക്തിയാണ് കെ.സിയെന്നും കെ.പി.എ മജീദ് പറഞ്ഞു.

മുനിസിപ്പല്‍ മുസ്ലീം ലീഗ് പ്രസിഡണ്ട് സി. കെ. പി മമ്മു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ ലത്തീഫ് പുരസ്‌ക്കാര ജേതാവിനെ പരിചയപ്പെടുത്തി.

പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ പ്രാര്‍ത്ഥന ചൊല്ലി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍അബ്ദുള്ള , കെ. സിയെ പൊന്നാട അണിയിച്ചു.

മുസ്ലീം ലീഗ് ജില്ല പ്രസിഡണ്ട് അഡ്വ. അബ്ദുള്‍ കരീം ചേലേരി മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. വി.എ നാരായണന്‍, ഹനീഫ മന്നിയൂര്‍, എ. കെ ആബൂട്ടി ഹാജി, നസീര്‍ നല്ലൂര്‍, ഷാനിദ് മേക്കുന്ന്,എൻ മഹമൂദ്,സി. കെ. പി റയീസ്, പാലക്കല്‍സാഹിര്‍, തസ്ലീം ചേറ്റംകുന്ന്, ടി. കെ ജമാല്‍ എന്നിവർ സംസാരിച്ചു. പുരസ്‌ക്കാര ജേതാവ് കെ. സി അഹമ്മദ് മറുപടി പറഞ്ഞു. അഹമ്മദ് അന്‍വര്‍ ചെറുവക്കര സ്വാഗതവും മുനവര്‍ അഹമ്മദ് കരിയാടന്‍ നന്ദിയുംപറഞ്ഞു. റഷീദ് കരിയാടന്‍, വി. ജലീല്‍, എ.കെ സക്കറിയ, മഹറൂഫ് ആലഞ്ചേരി, റഹ്മാന്‍ തലായി, കെ. സി ഷബീര്‍

എൻ മൂസ്സ,ആര്യ ഹുസൈൻ,എ കെ സക്കരിയ്യ, മഹറൂഫ് ആലഞ്ചേരി,റഹമാൻ തലായി,റഷീദ് തലായി,ഷഹബാസ് കായ്യത്ത്,അഡ്വ: സാഹിദ്സൈനുദ്ധീൻ, റാഷിദ ടീച്ചർ, റുബ്സീന ടി എം എന്നിവർ നേതൃത്വം നൽകി,

KPA Majeed M. said that it is the public property of KC Ahmed Thalassery. L. A The first Maulavi Award was presented to K.C

Next TV

Related Stories
തലശേരിയിൽ 140 ഗ്രാം കഞ്ചാവുമായി വയനാട് സ്വദേശി അറസ്റ്റിൽ

Nov 7, 2024 12:27 PM

തലശേരിയിൽ 140 ഗ്രാം കഞ്ചാവുമായി വയനാട് സ്വദേശി അറസ്റ്റിൽ

നൂറ്റിനാൽപ്പത് ഗ്രാം കഞ്ചാവുമായി തലശ്ശേരിയിൽ നാൽപ്പത് കാരൻ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Nov 7, 2024 11:01 AM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം ; കുറ്റമേറ്റ്  മകളുടെ ഭർത്താവ്.

Nov 7, 2024 10:51 AM

കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം ; കുറ്റമേറ്റ് മകളുടെ ഭർത്താവ്.

കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം ; കുറ്റമേറ്റ് മകളുടെ...

Read More >>
കണ്ണൂരിൽ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഏഴാം ക്ലാസ്  വിദ്യാര്‍ത്ഥിനിക്ക് പരിക്ക് ; ചൈൽഡ് ലൈൻ മൊഴിയെടുക്കും.

Nov 6, 2024 07:05 PM

കണ്ണൂരിൽ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക് ; ചൈൽഡ് ലൈൻ മൊഴിയെടുക്കും.

കണ്ണൂരിൽ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക്...

Read More >>
ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ; 3 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Nov 6, 2024 01:33 PM

ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ; 3 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ഷൊർണൂരിൽ ട്രെയിൻ ഇടിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ; 3 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ...

Read More >>
Top Stories