---
title: "ആയുഷ്മാൻ ഭാരത്  അപേക്ഷകർ അഞ്ചുലക്ഷം കവിഞ്ഞു ;  മധ്യപ്രദേശ് ഒന്നാമത്, കേരളം രണ്ടാമത്"
english_title: "Ayushman Bharat applicants cross five lakh; Madhya Pradesh is first and Kerala is second"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/249466/ayushman-bharat-applicants-cross-five-lakh-madhya-pradesh-is-first-and-kerala-is-second"
published_at: "2024-11-15T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736e887c058b_Untitled-3_copy.jpg"
keywords: []
---

# ആയുഷ്മാൻ ഭാരത്  അപേക്ഷകർ അഞ്ചുലക്ഷം കവിഞ്ഞു ;  മധ്യപ്രദേശ് ഒന്നാമത്, കേരളം രണ്ടാമത്

> **Lead Summary:** ** **70 വയസ്സ് കഴിഞ്ഞവർക്കായുള്ള കേന്ദ്ര സർക്കാരിൻ്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കുകീഴിൽ രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തിലധികം പേർ. ആയുഷ്മാൻ ഭാരത് -പ്രധാന മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ മധ്യപ്രദേശിൽ 1.66 ലക്ഷം പേരാണ് അപേക്ഷ നൽകിയത്.

## Article Content

** **70 വയസ്സ് കഴിഞ്ഞവർക്കായുള്ള കേന്ദ്ര സർക്കാരിൻ്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കുകീഴിൽ രജിസ്റ്റർ ചെയ്തത് അഞ്ച് ലക്ഷത്തിലധികം പേർ. ആയുഷ്മാൻ ഭാരത് -പ്രധാന മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ മധ്യപ്രദേശിൽ 1.66 ലക്ഷം പേരാണ് അപേക്ഷ നൽകിയത്.

കേരളത്തിൽ 1.28 ലക്ഷം പേരും യു.പി., ഗുജറാത്ത് സംസ്ഥാനങ്ങളിൽ യഥാക്രമം 69044, 25491 പേരും അപേക്ഷ നൽകി. ദേശീയ ആരോഗ്യ അതോറിറ്റി യാണ് കണക്കുകൾ പങ്കിട്ടത്.

ആകെ ലഭിച്ച അപേക്ഷകളിൽ 4.69 ലക്ഷം അപേക്ഷകൾ അംഗീകരിച്ചു. 70 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ആശുപത്രികളിൽ അഞ്ചു ലക്ഷം വരെ സൗജന്യ ചികിത്സ ലഭിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/249466/ayushman-bharat-applicants-cross-five-lakh-madhya-pradesh-is-first-and-kerala-is-second)