തലശേരി :(www.thalasserynews.in) ചിറകൊടിഞ്ഞ പരുന്തിന് രക്ഷയേകി ഹോസ്പിറ്റലിൽ എത്തിച്ച തലശ്ശേരി സേക്രഡ് ഹാർട്ട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അഴിയൂർ സ്വദേശി ഗൗതമിയെ കണ്ണൂരിലെ വന്യജീവി സംരക്ഷണ സംഘടനയായ മാർക്ക് ( മലബാർ അവയർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് ) അനുമോദിച്ചു.
ശിശുദിനത്തിൽ മാർക്കിന്റെ പ്രസിഡണ്ട് മഹേഷ് ദാസും മാർക്ക് പ്രവർത്തകനും റസ്ക്യൂവറും ആയ ബിജിലേഷ് കോടിയേരിയും സ്കൂളിൽ എത്തി. മാർക്കിന്റെ പ്രസിഡണ്ട് മഹേഷ് ദാസ് ഗൗതമിക്ക് ഉപഹാരം നൽകി.
അഴിയൂർ സ്വ ദേശിയായ ഗൗതമി വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോകവേയാണ് ചിറകൊടിഞ്ഞ നിലയിൽ വഴിയരികിൽ പരുന്തിനെ കണ്ടത്.
ഉടൻ പരുന്തിനെയെടുത്ത് അഴിയൂർ മൃഗാസ്പത്രിയി
ലെത്തിക്കുകയായിരുന്നു. പരുന്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞതോടെ അച്ഛൻ്റെ സഹായത്തോടെ ജില്ലാ വെറ്ററിനറി ആസ്പതിയിലെത്തിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ചികിത്സയും സംരക്ഷണവുമേറ്റെടുത്തു. തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് ഗൗതമി. വൈകിയതിന്റെ കാരണം അധ്യാപിക ച്ചപ്പോഴാണ് പരുന്തിനെ രക്ഷിച്ചതറിഞ്ഞത്. ക്ലാസിലെത്താൻ വൈകിയതിൻ്റെ കാരണം അധ്യാപിക ലിധിയ അന്വേഷിച്ചപ്പോഴാണ് പരുന്തിനെ രക്ഷിച്ചതറിഞ്ഞത്. മാടപ്പീടിക രാജാസ് കല്ലായി യു.പി. സ്കൂൾ അധ്യാപകൻ വി.പി. പ്രദീപൻ്റെയും, അറക്കൽ എൻ.എ.എം. യു.പി. സ്കൂൾ അധ്യാപിക എം. രമ്യയുടെയും മകളാണ് ഗൗതമി.
Gautami, a student of Thalassery Sacred Heart, who saved the falcon in an accident, gets a mark