സ്പീക്കറുടെ ഇടപെടലുകൾ ഫലം കണ്ടു, തലശേരി കടൽപ്പാലത്തിൻ്റെ ആകാശവീക്ഷണത്തിന് പാതയൊരുക്കാൻ സർക്കാർ ; 30 കോടി രൂപയുടെ പദ്ധതിയുമായി കിഫ്ബി

സ്പീക്കറുടെ ഇടപെടലുകൾ ഫലം കണ്ടു, തലശേരി  കടൽപ്പാലത്തിൻ്റെ ആകാശവീക്ഷണത്തിന് പാതയൊരുക്കാൻ സർക്കാർ ;  30 കോടി രൂപയുടെ പദ്ധതിയുമായി കിഫ്ബി
Nov 20, 2024 08:05 PM | By Rajina Sandeep

 തലശ്ശേരി:(www.thalasserynew.in) തലശ്ശേരി പൈതൃക പദ്ധതിയുടെ മൂന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി ചരിത്ര പ്രസിദ്ധമായ കടൽപ്പാലത്തിൻ്റെ ആകാശവീക്ഷണത്തിന് പാതയൊരുങ്ങുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന 51-മത് കിഫ്ബി ബോർഡ് യോഗമാണ് ആകാശ പാത ഒരുക്കാൻ 29 കോടി 75 ലക്ഷം രൂപയുടെ ബൃഹത്‌പദ്ധതിക്ക് ധനാനുമതി നൽകിയത്.

കരയിൽ നിന്ന് തുടങ്ങി കടൽപ്പാലത്തെ ചുറ്റി അർദ്ധവൃത്താകൃ തിയിൽ നിർമ്മിക്കുന്ന ആകാശപാത ദീപാലങ്കാരങ്ങളാലും നിർമ്മാണ പ്രത്യേകതകളാലും സന്ദർശകർക്ക് കാഴ്‌ചയുടെ നവ്യാനുഭവം തീർക്കുന്ന തരത്തിലായിരിക്കും.

പിയർ റോഡ്, കടൽപ്പാലം പരിസരം, ഫയർടാങ്ക് കുളം, ജവഹർഘട്ട്, സെന്റ് ആംഗ്ലിക്കൻ ചർച്ച്, തലശ്ശേരി കോട്ട, ഓവർബറീസ് ഫോളി, ഹെർമ്മൻ ഗുണ്ടർട്ട് മ്യൂസിയം തുടങ്ങിയ പൈതൃക സ്‌മാരകങ്ങളോടൊപ്പം കടൽപ്പാലത്തിൻ്റെ ആകാശവീക്ഷണത്തിന് ഒരുക്കുന്ന ആകാശപാതയും പൈതൃകനഗരി തലശ്ശേരിക്ക് കാഴ്‌ചയുടെ വിസ്‌മയം തീർക്കുക തന്നെ ചെയ്യും. ഇതുമായി ബന്ധപ്പെട്ട് സ്ഥലപരിശോധനയ്ക്കും രൂപരേഖ തയ്യാറാ ക്കാനും കിഫ്ബി,കിഡ്‌ക് (KIIDC) ഉദ്യോഗസ്ഥരും മറ്റ് സാങ്കേതിക വിദ ഗ്‌ധരും തലശ്ശേരിയിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. സ്‌പീക്കർ എ.എൻ. ഷംസീറിൻ്റെ നേതൃത്വത്തിൽ വിവിധ തലത്തിലുള്ള കൂടി യാലോചനകൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പദ്ധതിക്ക് കിഫ്ബി അംഗീകാരം നേടിയെടുക്കാൻ സാധിച്ചത്.

speekkarude edapedalukal falam kandu, thalasheri kadalppalathinte aakshaveekshanathinu paathayorukkan sarkkaar ; 30 kodi roopayude padhathiyumaayi kifbi Show more 134 / 5,000 Speaker's interventions have borne fruit, government to pave way for aerial view of Thalassery sea bridge; KIIFB with Rs 30 crore project

Next TV

Related Stories
കേരള സന്ദർശന വിവാദത്തില്‍ നിയമ  നടപടിക്കൊരുങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ

May 17, 2025 12:14 PM

കേരള സന്ദർശന വിവാദത്തില്‍ നിയമ നടപടിക്കൊരുങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ

കേരള സന്ദർശന വിവാദത്തില്‍ നിയമ നടപടിക്കൊരുങ്ങി അർജന്‍റീന ഫുട്ബോൾ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 17, 2025 10:37 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
മണിപ്പുർ കലാപത്തിൻ്റെ സൂത്രധാരൻ തലശേരിയിൽ ഹോട്ടൽ ജോലിക്കാരൻ ;  എൻഐഎ പിടികൂടി

May 17, 2025 09:27 AM

മണിപ്പുർ കലാപത്തിൻ്റെ സൂത്രധാരൻ തലശേരിയിൽ ഹോട്ടൽ ജോലിക്കാരൻ ; എൻഐഎ പിടികൂടി

മണിപ്പുർ കലാപത്തിൻ്റെ സൂത്രധാരൻ തലശേരിയിൽ ഹോട്ടൽ ജോലിക്കാരൻ ; എൻഐഎ...

Read More >>
അതിശക്ത മഴ വരുന്നു ; കണ്ണൂർ  ഉൾപ്പെടെ അഞ്ച്  ജില്ലകളിൽ യെലോ അലർട്ട്

May 16, 2025 06:45 PM

അതിശക്ത മഴ വരുന്നു ; കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

അതിശക്ത മഴ വരുന്നു ; കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെലോ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 16, 2025 01:43 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
സംസ്ഥാനത്ത് കോളറ മരണം ;  ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

May 16, 2025 12:09 PM

സംസ്ഥാനത്ത് കോളറ മരണം ; ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

സംസ്ഥാനത്ത് കോളറ മരണം ; ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു...

Read More >>
Top Stories

News Roundup