കണ്ണൂര്‍ : മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജിയില്‍ കോടതി വിധി ഇന്ന്. കണ്ണൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിധി പറയുക.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ സാക്ഷിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍, പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷ നല്‍കിയ ടി വി പ്രശാന്ത് തുടങ്ങിയവരുടെ ഫോണ്‍ കോള്‍, ടവര്‍ ലോക്കേഷന്‍ വിവരങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ കോടതി
നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ജില്ലാ കളക്ടറേറ്റ്, നവീന്‍ ബാബു താമസിച്ച സ്ഥലം, റയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹരജിയില്‍ പറയുന്നു. അതേസമയം ആവശ്യമായ തെളിവുകള്‍ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
Naveen Babu's death: Verdict today on family's petition