(www.thalasserynews.in)കുറ്റ്യാടിയിൽ വട്ടിപ്പലിശ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. നിട്ടൂർ കുഞ്ഞപ്പ കുരുക്കണ്ണംകണ്ടി സതീശനെയാണ് കുറ്റ്യാടി പോലിസ് അറസ്റ്റ് ചെയ്‌തത്.
കേരള മണി ലെൻ ഡേഴ്സ‌് ആക്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിച്ചു.
ഇടപാടുകാരിൽ നിന്ന് ഈടായി വാങ്ങിവെച്ച 51 ചെക്കുകൾ, മുദ്രപ്പത്രങ്ങൾ,റവന്യൂ സ്‌റ്റാമ്പ് പതിച്ച പേപ്പറുകൾ, വാഹന ആർ.സി എന്നിവയും ലഭിച്ചു. ഒരു ലക്ഷം രൂപക്ക് മാസം പതിനായിരം രൂപ നിരക്കിലാണ് പലിശ ഈടാക്കിയിരുന്നത്.
പലിശ മുടങ്ങിയാൽ ചെക്കുകൾ കോടതിയിൽ ഹാജരാക്കി ഇടപാടുകാർക്കെതിരെ നിയമനടപടി സ്വീകരിക്കാറുണ്ടെന്നും പറഞ്ഞു. ഒരാഴ്ച മുമ്പ് ഇതേ കേസിൽ കൈവേലി സ്വദേശി ലിനിലിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
Ten thousand for one lakh; One arrested in Kuttiadi interest scam