തലശ്ശേരി : (www.thalasserynews.in)തലശ്ശേരി ചിറക്കരയിലെ മാരുതി നെക്‌സ ഷോറൂമിന്റെ യാര്‍ഡില്‍ തീപിടുത്തം. 3 പുതിയ കാറുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
ചൊവ്വാഴ്ച് പുലര്‍ച്ചെ നാലുമണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത് . ഏകദേശം മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ട്ടം കണക്കാക്കുന്നു.
ചിറക്കര പള്ളിത്താഴെ പ്രവര്‍ത്തിക്കുന്ന മാരുതി നക്‌സഷോറൂമിന്റെ യാര്‍ഡില്‍ പുലര്‍ചെ നാലു മണിയോടെയാണ് തീപിടുത്തു ഉണ്ടായത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് ഡെലിവറി ചെയ്യാനിരുന്ന കാര്‍ ഉള്‍പ്പെടെ 3 പുത്തന്‍ കാറുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സും പോലീസുമെത്തി സമീപത്തുണ്ടായ മറ്റ് വാഹനങ്ങള്‍ മാറ്റുകയും തീയണക്കുകയും ചെയ്തതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവായി. ഏകദേശം മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ട്ടം കണക്കാക്കുന്നു. അതേ സമയം പെട്രോള്‍ ഒഴിച്ച് തീ കൊടുത്തതാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.സംഭവസ്ഥലത്തിന് സമീപത്ത് നിന്നും പെട്രോളിന്റെ അംശമുള്ള കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
തലശ്ശേരി എ എസ് പി കെ. എസ് ഷഹന്‍ഷ , എസ്.ഐ വി വി ദീപ്തി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്'
Fire breaks out at Thalassery car showroom; 3 new cars, including one to be delivered today, gutted, loss of around Rs 30 lakh