ആലക്കോട്: യു.കെയിലേക്ക് ഹോം കെയര്‍വിസ വാഗ്ദാനം ചെയ്ത് മവ്വത്താനി സ്വദേശിയുടെ 7,80,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ മുന്നുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.
വെള്ളാട് മാവുംചാലിലെ യു.കെ.ഇന്‍ റീഗല്‍ അക്കാദമി എന്ന സ്ഥാപന ഉടമ സി.കെ.ജോസഫ് എന്ന സൂരജ്, സ്ഥാപനത്തിന്റെ മംഗലാപുരം ബ്രാഞ്ച് ഉടമ നിതിന്‍ പി.ജോയ്, മാനേജര്‍ ഹബീബ് എന്നിവരുടെ പേരിലാണ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്.തിമിരി മവ്വത്താനിയിലെ നമ്പ്യാംപറമ്പില്‍ സെബിന്‍ ജോസഫിന്റെ(26)പരാതിയിലാണ് കേസ്.
പ്രതികള്‍ വിസ വാഗ്ദാനം ചെയ്ത് 2023 ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 28 വരെയുള്ള കാലയളവില്‍ നാലുതവണകളിലായി അക്കൗണ്ടിലേക്ക് പണം വാങ്ങിയെങ്കിലും വിസയോ പണമോ നല്‍കാതെ വഞ്ചിച്ചു എന്നാണ് കേസ്.പ്രതികള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധികേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Case filed against three people in connection with the scam of lakhs of rupees by promising visas to the UK