നാലു മാസം പിന്നിട്ടിട്ടും വയനാട്ടിൽ പുന:രധിവാസം കടലാസിൽ ; സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി പുന:രധിവാസം നടപ്പാക്കാൻ മുസ്ലിംലീഗ്

നാലു മാസം പിന്നിട്ടിട്ടും വയനാട്ടിൽ  പുന:രധിവാസം കടലാസിൽ ; സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി പുന:രധിവാസം നടപ്പാക്കാൻ മുസ്ലിംലീഗ്
Dec 11, 2024 11:53 AM | By Rajina Sandeep

വയനാട്:(www.thalasserynews.in)  വയനാട് പുനരധിവാസത്തിനായി ടൗൺഷിപ്പിന് ഭൂമി കണ്ടെത്താൻ വൈകുന്നതിനാൽ സ്വന്തംനിലയിൽ ഭൂമി കണ്ടെത്തി പുനരധിവാസം നടത്താൻ മുസ്‌ലിം ലീഗ്.


ഇന്ന് ചേരുന്ന ഉപസമിതി യോഗത്തിൽ റിപ്പോർട്ട് തയാറാക്കി വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ സമർപ്പിക്കും.


അന്തിമ തീരുമാനം ഇതിനുശേഷമാകും സ്വീകരിക്കുക. ദുരന്താധിതരോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അവഗണനക്കെതിരെ യൂത്ത് ലീഗ് ഇന്ന് സമരം നടത്തും.


ദുരന്തബാധിതർക്കായി 100 വീടുകൾ നിർമിച്ച് നൽകുമെന്നായിരുന്നു മുസ്‌ലിം ലീഗ് അറിയിച്ചിരുന്നത്. പിന്നീടാണ് സർക്കാർ ടൗൺഷിപ് പ്രഖ്യാപിച്ചത്.ഇതോടെ സർക്കാർ കണ്ടെത്തുന്ന ഭൂമിയിൽ വീട് വെക്കാമെന്നായിരുന്നു തീരുമാനം.


എന്നാൽ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാറിനു മുന്നിൽ നിയമപ്രശ്നം വരികയും തുടർനടപടി നീളുകയുമാണ്. ഇതോടെയാണ് സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി വീടുകൾ നിർമിച്ചുനൽകാൻ ലീഗ് ആലോചിക്കുന്നത്.


കഴിഞ്ഞദിവസം, 100 വീട് നിർമിച്ച് നൽകാമെന്ന കർണാടകയുടെ വാഗ്ദാനത്തിൽ കേരള സർക്കാറിന്‍റെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ലെന്ന് കാണിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വീട് നിർമിച്ച് നൽകാമെന്ന വാഗ്ദാനം നടപ്പാക്കാൻ കർണാടക ഇപ്പോഴും തയാറാണെന്ന് കത്തിൽ പറയുന്നു.

Even after four months, rehabilitation in Wayanad is on paper; Muslim League to find land on its own and implement rehabilitation

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Dec 12, 2024 03:18 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

Dec 12, 2024 11:18 AM

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ...

Read More >>
അബ്ദുറഹീമിന്റെ മോചനം :  റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Dec 12, 2024 10:26 AM

അബ്ദുറഹീമിന്റെ മോചനം : റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും...

Read More >>
Top Stories