ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ; യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ;  യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും
Dec 15, 2024 11:17 AM | By Rajina Sandeep

(www.thalasserynews.in)ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും, ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും ഉടൻ പൊലീസ് മൊഴിയെടുക്കും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോർച്ച ഉറപ്പിക്കുമ്പോഴും അർദ്ധവാർഷിക പരീക്ഷയായതിനാൽ പുനപരീക്ഷക്കുള്ള സാധ്യത കുറവാണ്.

ചോർച്ചക്ക് പിന്നിലാരെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണമാണ് നടക്കുക. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരീക്ഷാതലേന്ന് പ്രഡിക്ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്. പത്താം തരം വരെയുള്ള ചോദ്യപേപ്പർ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പൊലീസ് നീക്കം.

ചോർത്തിയിട്ടില്ലെന്ന് പറയുമ്പോഴും യൂട്യൂബ് ചാനലുകളുടെ നടപടി അടിമുടി ദുരൂഹമാണെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കിടയിൽ നടക്കുന്നത് വലിയ കിടമത്സരമാണ്. വിദ്യാഭ്യാസവകുപ്പിൻറെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയ്യാറാക്കുന്ന പ്ലാറ്റ് ഫോമിനാണ് പ്രിയം. അവരുടെ സബ്സ്രിക്പ്ഷനാണ് കൂടുതൽ. അധ്യാപകർ തന്നെ ഈ യൂട്യൂബ് ചാനലുകൾ നോക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയതായും വിവരമുണ്ട്.

വാർഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പുകളിലെ ഗൗരവമില്ലായ്മയാണ് അർദ്ധവാർഷിക പരീക്ഷയുട ചോദ്യപേപ്പർ ചോരാനിടയാക്കിയതെന്ന് വിദ്യാഭ്യാസവകുപ്പ് സമ്മതിക്കുന്നുണ്ട്. അച്ചടിച്ച സ്ഥലം മുതൽ വിതരണം ചെയത് ബിആർസികളിൽ നിന്നുും വളരെ നേരത്തെ ചോദ്യങ്ങൾ എത്തുന്ന സ്കൂളുകളിൽ നിന്നും വരെ ചോരാൻ സാധ്യതകളേറെ. സ്വന്തം നിലക്കുള്ള പരിശോധനയും വകുപ്പ് നടത്തുന്നു. നാളെ പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയയാൻ വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അർദ്ധവാർഷിക പരീക്ഷയായതിനാൽ ചോർന്ന പരീക്ഷകൾ വീണ്ടും നടത്തേണ്ടെന്നാണ് നിലവിലെ ധാരണ.

Christmas exam question paper leak; YouTube channel representatives and teachers to be questioned

Next TV

Related Stories
അമിതവേഗതയിലെത്തിയ കാറിടിച്ച്  ശുചീകരണത്തൊഴിലാളിക്ക് പരിക്ക് ; ഡ്രൈവർ കടന്നു കളഞ്ഞെന്ന് പരാതി

Dec 14, 2024 03:19 PM

അമിതവേഗതയിലെത്തിയ കാറിടിച്ച് ശുചീകരണത്തൊഴിലാളിക്ക് പരിക്ക് ; ഡ്രൈവർ കടന്നു കളഞ്ഞെന്ന് പരാതി

അമിതവേഗതയിലെത്തിയ കാറിടിച്ച് ശുചീകരണത്തൊഴിലാളിക്ക് പരിക്ക് ; ഡ്രൈവർ കടന്നു കളഞ്ഞെന്ന്...

Read More >>
തലശേരിയിലെ കാർ ഷോറൂമിലെ തീപിടിത്തത്തിൽ വഴിത്തിരിവ്,  കള്ളൻ കപ്പലിൽ തന്നെ ;  ജീവനക്കാരൻ അറസ്റ്റിൽ

Dec 14, 2024 01:35 PM

തലശേരിയിലെ കാർ ഷോറൂമിലെ തീപിടിത്തത്തിൽ വഴിത്തിരിവ്, കള്ളൻ കപ്പലിൽ തന്നെ ; ജീവനക്കാരൻ അറസ്റ്റിൽ

തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തിൽ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന്...

Read More >>
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു

Dec 14, 2024 01:00 PM

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഇവികെഎസ് ഇളങ്കോവന്‍...

Read More >>
'മറക്കില്ലൊരിക്കലും' നാളെ; തിരശ്ശീലയിൽ  തിളങ്ങിയ മുതിർന്ന നടിമാർക്ക് ആദരം

Dec 14, 2024 12:53 PM

'മറക്കില്ലൊരിക്കലും' നാളെ; തിരശ്ശീലയിൽ തിളങ്ങിയ മുതിർന്ന നടിമാർക്ക് ആദരം

മലയാള സിനിമയുടെ ശൈശവദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശ്ശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിക്കുന്ന 'മറക്കില്ലൊരിക്കലും' ചടങ്ങ്...

Read More >>
18നകം പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ  നീക്കിയില്ലെങ്കിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  സെക്രട്ടറി പിഴയടച്ച് മുടിയും ;   ഓരോന്നിനും 5,000 രൂപ വീതം പിഴ

Dec 14, 2024 10:46 AM

18നകം പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ നീക്കിയില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി പിഴയടച്ച് മുടിയും ; ഓരോന്നിനും 5,000 രൂപ വീതം പിഴ

18നകം പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ നീക്കിയില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി പിഴയടച്ച്...

Read More >>
Top Stories

News Roundup