ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം;പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതലയോഗം ഇന്ന്

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം;പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതലയോഗം ഇന്ന്
Dec 16, 2024 10:35 AM | By Rajina Sandeep

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതലയോഗം ഇന്ന് ചേരും. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

വകുപ്പുതല അന്വേഷണം ഉൾപ്പടെയുള്ളവയിൽ യോഗം തീരുമാനം കൈക്കൊള്ളും. ഡിപിഐ നേരത്തെ ഡിജിപിക്കും സൈബർ പൊലീസിനും സംഭവത്തിൽ പരാതി നൽകിയിരുന്നു. സ്വകാര്യ ട്യൂഷൻ സെന്‍ററുകളെ സഹായിക്കുന്നതിന് വേണ്ടി അധ്യാപകരുടെ ഭാഗത്ത് നിന്നാണ് ഗുരുതര വീഴ്ച ഇക്കാര്യത്തിൽ ഉണ്ടായത് എന്നതാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ചുള്ള കാര്യവും വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തും. എസ്എസ്എൽസി, ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.

അതേസമയം ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എംഎസ് സൊല്യൂഷൻ സിഇഒ യും സ്ഥാപകനുമായ ഷുഹൈബ് പറഞ്ഞു. യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.

Christmas exam question paper leak incident; High-level meeting of the Department of Public Education today

Next TV

Related Stories
സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 16, 2024 02:29 PM

സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ...

Read More >>
ദിലീപിന്‍റെ ശബരിമലയിലെ വിഐപി ദർശനം ; കേസ്  ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Dec 16, 2024 11:11 AM

ദിലീപിന്‍റെ ശബരിമലയിലെ വിഐപി ദർശനം ; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ദിലീപിന്‍റെ ശബരിമലയിലെ വിഐപി ദർശനം ; കേസ് ഹൈക്കോടതി ഇന്ന്...

Read More >>
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് പരിഗണിക്കും

Dec 16, 2024 10:38 AM

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് പരിഗണിക്കും

നടി ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി വിചാരണ കോടതി ഇന്ന്...

Read More >>
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ;  യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും

Dec 15, 2024 11:17 AM

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ; യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും, ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും ഉടൻ പൊലീസ്...

Read More >>
Top Stories