---
title: "നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് പരിഗണിക്കും"
english_title: "Actress attack case; Survivor's plea to be considered today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/256550/actress-attack-case-survivors-plea-to-be-considered-today"
published_at: "2024-12-16T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675fb68ac446a_Fraud.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് പരിഗണിക്കും

> **Lead Summary:** കൊച്ചി: നടി ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും . ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന പശ്ചാത്തലത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്ന് വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയിരുന്നത് .

## Article Content

കൊച്ചി: നടി ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും . ഇരയാക്കപ്പെടുന്നവർ കുറ്റപ്പെടുത്തലുകൾ നേരിടുന്ന പശ്ചാത്തലത്തിൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്ന് വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയിരുന്നത് .

കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ എന്നും സ്വകാര്യത വിഷയമല്ലെന്നുമാണ് നടി കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ കഴിഞ്ഞ ആഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/256550/actress-attack-case-survivors-plea-to-be-considered-today)