തലശേരി - പാനൂർ മേഖലകളിലെ സുഹൃത്തുക്കൾക്ക് നൽകാനായി 8 ലക്ഷം രൂപയുമായി വരികയായിരുന്ന യുവാവിനെ കൊള്ളയടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

തലശേരി - പാനൂർ മേഖലകളിലെ സുഹൃത്തുക്കൾക്ക് നൽകാനായി 8 ലക്ഷം രൂപയുമായി വരികയായിരുന്ന യുവാവിനെ കൊള്ളയടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
Dec 21, 2024 11:19 AM | By Rajina Sandeep

തലശേരി:(www.thalasserynews.in) ബൈക്ക് യാത്രക്കാരനെ കാറിടിച്ചുവീഴ്ത്തി എട്ട് ലക്ഷം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കൊറ്റാളി സ്വദേശി പ്രസൂണിനെ(32) ആണ് ചക്കരക്കൽ സി.ഐ. എംപി ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ 13ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം.

എടയന്നൂർ മുരിക്കൻചേരിയിലെ എം. മെഹ റൂഫിനെ(47) ആണ് കൊള്ളയടിച്ചത്. നാല് മാസം മുമ്പ് നാട്ടിലെത്തിയ ഗൾഫുകാരനായ മെഹറൂഫ് ഗൾഫിൽ ജോലിയുള്ള സുഹൃത്തുക്കൾ തലശേരി, പാനൂർ മേഖലകളിലെ പലർക്കായി നൽകാൻ ഏൽപ്പിച്ചിരുന്ന എട്ട് ലക്ഷം രൂപയുമായി ബൈക്കിൽ പുറപ്പെട്ടപ്പോൾ പിന്തുടർന്ന് വെളുത്ത ബെലോന കാറിലെത്തിയ സംഘം മെഹറൂഫിൻ്റെ പൾസർ ബൈക്കിൽ ഇടിക്കുകയായിരുന്നു.

നിലത്തു വീണ മെഹറുഫിനെ വലിച്ച് കാറിൽ കയറ്റി കണ്ണിനകത്ത് കുരുമുളക് ‌സ്പ്രേ അടിച്ച് പണം തട്ടുകയായിരുന്നു. കീഴല്ലൂർ കനാൽ റോഡിൽ മെഹറൂഫിനെ ഇറക്കിവിട്ടാണ് സംഘം രക്ഷപ്പെട്ടത്. ബൈക്കിൽ ഇടിക്കാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

A man has been arrested in the case of robbing a youth who was coming with Rs. 8 lakh to give to friends in the Thalassery - Panur areas.

Next TV

Related Stories
പി.കെ ശശിക്കെതിരായ അച്ചടക്ക നടപടി തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ;   രണ്ടു പദവികളിൽ നിന്ന്  ഒഴിവാക്കി

Dec 21, 2024 10:53 AM

പി.കെ ശശിക്കെതിരായ അച്ചടക്ക നടപടി തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ; രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി

പി.കെ ശശിക്കെതിരായ അച്ചടക്ക നടപടി തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്...

Read More >>
അംബേദ്ക്കറിനെ അപമാനിച്ചതിലൂടെ വ്യക്തമായത്  ബി.ജെ.പിയുടെ സവർണ മേധാവിത്വമെന്ന് കെ.പി.സി.സി പ്രസി. കെ.സുധാകരൻ ; തലശേരിയിൽ അമിത്ഷായുടെ കോലം കത്തിച്ചു

Dec 21, 2024 07:57 AM

അംബേദ്ക്കറിനെ അപമാനിച്ചതിലൂടെ വ്യക്തമായത് ബി.ജെ.പിയുടെ സവർണ മേധാവിത്വമെന്ന് കെ.പി.സി.സി പ്രസി. കെ.സുധാകരൻ ; തലശേരിയിൽ അമിത്ഷായുടെ കോലം കത്തിച്ചു

അംബേദ്ക്കറിനെ അപമാനിച്ചതിലൂടെ വ്യക്തമായത് ബി.ജെ.പിയുടെ സവർണ മേധാവിത്വമെന്ന് കെ.പി.സി.സി പ്രസി....

Read More >>
ഡി​ഗ്ലൂട്ടോളജി; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Dec 20, 2024 03:32 PM

ഡി​ഗ്ലൂട്ടോളജി; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ ...

Read More >>
Top Stories