തലശേരി:(www.panoornews.in) തലശേരി എക്സൈസ് റെയിഞ്ചും, ആർപിഎഫും സംയുക്തമായി തലശ്ശേരി റയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് രണ്ടാം ഫ്ലാറ്റ്ഫോമിലെ ശുചിമുറിക്കു പിറകിലായി ഒളിപ്പിച്ചു വച്ച നിലയിൽ 2 kg കഞ്ചാവ് കണ്ടെടുത്തത്.
തലശ്ശേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.ഡി സുരേഷിൻ്റെ നേതൃത്വത്തിൽ സന്തോഷ് ടി, ഷെനിത് രാജ് യു, പ്രെവെൻറ്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സുരാജ് എം, പ്രെവെൻറ്റീവ് ഓഫീസർ ഗ്രേഡ് ബൈജേഷ് കെ,ഡബ്ലയുസിഇഒ പ്രസന്ന എം കെ , സിഇഒ ബഷീർ , ആർ പി എഫ് സബ് ഇൻസ്‌പെക്ടർ ദീപക്, എ എസ് ഐ മനോജ് കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.
Excise and Railway Police continue joint inspection; 2 kg of ganja seized from Thalassery Railway Station