കണ്ണൂർ:(www.panoornews.in) ക്രിസ്മസ്-പുതുവത്സര ആഘോഷത്തിൻ്റെ പശ്ചാത്തല ത്തിൽ ഹോട്ടലുകളിലെയും പൊതുവിപണിയിലെയും വിലനിലവാരം സിവിൽ സപ്ലൈസ്, റവന്യൂ, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധിച്ചു.
നഗരത്തിലെ ഹോട്ടലുകൾ, പച്ചക്കറി കടകൾ തുടങ്ങിയവ ഉൾപ്പെടെ 32 വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഒൻപത് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. സ്ഥാപനങ്ങൾക്കെതിരേ തുടർനടപടിക്കായി കളക്ടറുടെ ചുമതലയുള്ള എ.ഡി.എമ്മിന് റിപ്പോർട്ട് റിപ്പോർട്ട് സമർപ്പിച്ചതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസർ എം. സുനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ പ്രമോദ്, റേഷനിങ് ഇൻസ്പെക്ടർ രഞ്ചിത്ത്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പ്രജിന, ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ തുഫൈൽ, അമൃത എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരും.
Traders beware; Nine establishments found irregularities in price level inspection in Kannur district, action taken for not displaying price list