(www.thalasserynews.in0മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തോട് മുഖം തിരിച്ച് കേന്ദ്ര സർക്കാർ. ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി അയച്ചത്. ഓഗസ്റ്റിൽ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. എട്ട് മാസമായിട്ടും കേന്ദ്രം ഇതേവരെ അനുമതി നൽകിയില്ല. സിവിൽ ഏവിയേഷൻ നിയമം ചുമത്തിയോടെയാണ് കേന്ദ്രാനുമതിവേണ്ടി വന്നത്.
2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
Case of attempted assassination of Chief Minister on a plane; Center has not given approval for charge sheet even after 8 months