തലശ്ശേരി:(www.thalasserynews.in) തലശ്ശേരി കുഴിപ്പങ്ങാട് പ്രദേശത്ത് മത്സ്യ കൃഷിയുടെ പേരിൽ കണ്ടൽ വനങ്ങൾ നശിപ്പിക്കുകയും തണ്ണീർ തടങ്ങൾ ഇല്ലാതാക്കി പരസ്ഥിതിയെ നശിപ്പിക്കുന്ന നിലപാടിൽ യുത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു.

തണ്ണീർ തടങ്ങൾ നികത്തുന്നതു വഴി
മഴക്കാലത്ത് ഈ പ്രദേശത്ത് വെള്ളക്കെട്ടിനിടയാകും. പ്രകൃതിയെ വേരോടെ നശിപ്പിക്കുന്ന ഈ പ്രവൃത്തി അധികാരികളുടെ അനുമതിയോടെയാണെന്ന് തലശ്ശേരി യൂത്ത് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഈ പ്രകൃതി ചൂഷണ്ണത്തിനെതിരെ അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ യൂത്ത് കോൺഗ്രസ് തലശ്ശേരി കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പു നൽകി. സ്ഥലം യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹൈമ. എസ്, സെക്രട്ടറി ഷുഹൈബ്. വി. വി,ജീജു, ലിജോ ജോൺ,സൗത്ത് മണ്ഡലം പ്രസിഡന്റ് മുനാസ്, എരഞ്ഞോളി മണ്ഡലം പ്രസിഡന്റ് രഖിൻ രാജ്. പി. സി എന്നിവർ സന്ദർശിച്ചു.
Youth Congress also protested against the filling of mangrove forests with soil in Kuzhippangad, Thalassery; leaders visited the site.