തലശ്ശേരി:(www.thalasserynews.in) തിരുവങ്ങാട് വലിയ മാടാവിൽ ഒ.ചന്തുമേനോൻ ഗവ. യൂ പി സ്കൂളിൽ കളരി പരിശീലന ക്യാമ്പ് സമാപിച്ചു

6 മാസത്തോളമാണ് കളരി പരിശീലനം നടന്നത്. 30 കുട്ടികൾ കളരിയഭ്യസിച്ചു. തലശ്ശേരി സൗത്ത് എഇഒ ഇപി സുജാത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പിസി നിഷാന്ത് അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ കളരിപയറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ശശിഗുരുക്കള്‍ വിശിഷ്ടാതിഥിയായി.
എസ്എംസി ചെയര്‍മാന്‍ എം എ സുധീഷ്, മദര്‍ പിടിഎ പ്രസിഡണ്ട് ബെറ്റി അഗസ്റ്റിന്‍, തിരുവങ്ങാട് സിവിഎന്‍ കളരി പരിശീലകന്‍ ശിവദാസ് ഗുരുക്കള്‍, ബിആര്‍സി അബ്ദുള്‍ മജീദ്, സീനിയര്‍ അസിസ്റ്റന്റ് ഇ മിനി തുടങ്ങിയവര്‍ സംസാരിച്ചു പ്രധാനധ്യാപകന്‍ കെ പി ജയരാജന്‍ മാസ്റ്റര്‍ സ്വാഗതവും പി വി മായ നന്ദിയും പറഞ്ഞു. കുട്ടികളുടെ കളരി പ്രദർശനവും നടന്നു.
Kalari training camp concluded at O. Chandu Menon Govt. UP School, Valiya Mada, Thiruvangad