തളിപ്പറമ്പ :(www.thalasserrynews.in)നീന്തൽ കുളത്തിൽ വീണ് മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിച്ച തളിപ്പറമ്പ, പുഷ്പഗിരി സെന്റ് ജോസഫ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തളിപ്പറമ്പ അഗ്നി രക്ഷാസേന അഭിനന്ദിച്ചു. കരുവഞ്ചാലിൽ നീന്തൽ കുളത്തിൽ വീണ ഇതേ സ്കൂളിലെ LKG വിദ്യാർത്ഥി ശിവദത്തിനെയാണ് എട്ടാം ക്ലാസുകാരനും സ്കൗട്ട് & ഗൈഡിലെ അംഗവും കൂവേരി കൊട്ടക്കാനം കെ വി സജിത്ത് , ജിതു പ്രിയ ദമ്പതികളുടെ മകനുമായ കാർത്തിക്ക് രക്ഷിച്ചത്.

സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ജയരാജൻ പി.കെ, ഫയർ & റെസ്ക്യു ഓഫീസർമാരായ രജീഷ് കുമാർ, കിരൺ ഹോം ഗാർഡ് അനൂപ് എന്നിവർ സ്കൂളിലെത്തി അഭിനന്ദിക്കുകയും സ്റ്റേഷൻ്റെ ഉപഹാരം നൽകുകയും ചെയ്തു.കാർത്തിക് സംഭവം വിശദീകരിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മറിയ ടോം സ്വാഗതവും സിസ്റ്റർ നവ്യ റോസ് നന്ദിയും പറഞ്ഞു.
Taliparamba Fire and Rescue Department congratulates 8th grade student for saving child who fell into pond and drowned