തലശേരി :(www.thalasserynews.in)ഹോട്ടൽ പേൾവ്യു റിജൻസിയിൽ വൈകിട്ട് 5.30 ന് ചേരുന്ന ആദര പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യതീഷ് ചന്ദ്ര ഐ.പി.എസ്. നിർവ്വഹിക്കുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട തലശേരി പൊലീസ് സ്റ്റേഷനുള്ള ആദരവും നടക്കും. എ.എസ്.പി. പി.ബി. കിരൺ ഐ.പി.എസും, തലശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു പ്രകാശും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും.
ജില്ലാതല ലഹരി വിരുദ്ധ യജ്ഞം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ റോട്ടറി പ്രസിഡണ്ട് ആർ. അയ്യപ്പൻ അദ്ധ്യക്ഷത വഹിക്കും.
റോപ് ചീഫ് കോർഡിനേറ്റർ സുരേഷ് മാത്യൂ , റോപ് സംസ്ഥാന സിക്രട്ടറി ജിഗീഷ് നാരായണൻ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് ഐ.പി.എസ്., റൂറൽ പോലീസ് സുപ്രണ്ട് അനുജ് പലിവാൽഐ.പി.എസ്, പോലീസ് അഡീഷണൽ എസ്.പി.കെ.പി. വേണുഗോപാൽ എന്നിവരും സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ആർ. അയ്യപ്പൻ, ജിഗിഷ് നാരായണൻ , അർജുൻ അരയാക്കണ്ടി, സുഹാസ് വേലാണ്ടി, ശ്രീവാസ് വേലാണ്ടി എന്നിവർ സംബന്ധിച്ചു
The district-level inauguration of the anti-drug campaign jointly organized by the Thalassery Rotary Club and Rotary Police Engagement (ROP) and a tribute to the Thalassery Police Station will be held tomorrow.