
കോഴിക്കോട് വേദവ്യാസ സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് അതിസാഹസികമായി ചാടിപ്പോയ ബീഹാർ സ്വദേശിയായ 13 കാരൻ സൻസ്കാർ കുമാർ എന്ന കുട്ടിയെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല. കുട്ടി കേരളം വിട്ടു എന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പുണെ, ജാർഖണ്ട് എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. മൊബൈൽ ഫോൺ കയ്യിൽ ഇല്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. 13കാരനായി പുണെ, ജാർഖണ്ട് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി അതിസാഹസികമായിട്ടാണ് താഴേക്ക് ചാടിയത്. സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു. കുട്ടുയടെ കൈവശം മൊബൈൽ ഫോൺ ഇല്ലെന്നും രണ്ടായിരത്തോളം രൂപ കൈവശം ഉണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. ബീഹാറിലെ രക്ഷിതാക്കൾക്കും കുട്ടിയെ കുറിച്ച് വിവരങ്ങൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് നടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ധൻബാദ്, പൂനെ എന്നിവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജ്ജിതം.
13-year-old who ran away from Kozhikode military school hostel could not be found, police investigation continues