(www.thalasserynews.in)റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും എമ്പുരാൻ ഹൗസ്‌ഫുള്ളായി തുടരുകയാണ്. ഇതിനിടെ തന്റെ ഉടമസ്ഥതയിലുള്ള ഏഴ് തിയറ്ററുകളിലും സിനിമ ഹൗസ്ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്ന് നിർമാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ പറഞ്ഞു.

എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയറ്റർ ജീവിതത്തിൽ ആദ്യമായാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും, എൻ്റെ ഏഴ് തിയറ്ററിലും ഹൗസ്‌ഫുൾ ഷോ നടന്നു പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായിരിക്കുകയാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു.റിലീസ് ചെയ്ത് ഒരാഴ്‌ച പിന്നിടുമ്പോഴും 'എമ്പുരാൻ' ഹൗസ്‌ഫുൾ ആയി തിയറ്ററുകളിൽ തുടരുകയാണ്. തന്റെ നാൽപത് വർഷത്തെ സിനിമാ ജീവിതത്തിൽ ഇതാദ്യ സംഭവമാണെന്നും എല്ലാ തിയറ്ററുകളിലും സിനിമ ഹൗസ്ഫുൾ ആയി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയറ്റർ ജീവിതത്തിൽ ആദ്യമായാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എൻ്റെ ഏഴ് തിയറ്ററിലും ഹൗസ്‌ഫുൾ ഷോ നടന്നു പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്. ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 'എമ്പുരാൻ' ആഗോള കലക്ഷനിൽ 200 കോടി പിന്നിട്ടു.
കേരളത്തിൽ നിന്നു മാത്രം ചിത്രം നാല് ദിവസം കൊണ്ട് വാരിയത് 50 കോടിയാണ്.
കേരളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന ചിത്രമായും എമ്പുരാൻ മാറി.
Empuraan Housefull in all 7 theaters owned by him; Liberty Basheer says it's a first-of-its-kind experience