(www.thalasserynews.in)നീതി നിഷേധ സർക്കാരിനെതിരെ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ തലശ്ശേരി സൗത്ത് സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ കുറ്റ വിചാരണ നടത്തി.

മുസ്ലിം ലീഗ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. കെ എസ് ടി യു തലശ്ശേരി സൗത്ത് സബ് ജില്ല പ്രസിഡന്റ് പി കെ അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം പി സിറാജ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ, കെ കുഞ്ഞബ്ദുള്ള, എൻ അബ്ദുൽ ഖാദർ, റിയാസ് കെ എം, ടി വി റാഷിദ, സി ടി സുമയ്യ എന്നിവർ പ്രസംഗിച്ചു.
KSTU Thalassery South Sub-District Committee held a criminal trial against the Kerala government