തലശേരി:(www.thalasserynews.in)ചാണ്ടി ഉമ്മൻ എം എൽ എ, സി ഒ ടി നസീറിന്റെ മാതാവ് ആമിന ബീവിയെ കായത്ത് റോഡിലെ വസതിയിൽ സന്ദർശിച്ചു. അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കെട്ടിവെക്കാനുള്ള പണം നൽകിയത് ആ മിന ബീവിയായിരുന്നു.ഇവിടം സന്ദർശിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു സി ഒ ടി നസീർ. അദ്ദേഹത്തിന്റെ മാതാവിനോടും, മറ്റ് കുടുംബാംഗങ്ങളോടും ആശയ വിനിമയം നടത്തിയ ശേഷം വസതിയിൽ നിന്ന് മടങ്ങവെ നിമിഷ പ്രിയയുടെ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു.

നിമിഷ പ്രിയയുടെ മോചനമാണ് നമ്മൾ ഈ നിമിഷത്തിൽ ആഗ്രഹിക്കുന്നത്. വധശിക്ഷ റദ്ദുചെയ്യാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് പരിമിധിയുണ്ടെങ്കിലും അവർ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. നല്ലൊരു വാർത്തയ്ക്ക് വേണ്ടിയാണ് നാം കാത്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു
Chandy Oommen MLA visits Amina Beevi, mother of COT Nazir from Thalassery, who gave him money to deposit in the elections