ന്യൂമാഹി:(www.thalasserynews.in) ന്യൂമാഹി ചാലക്കര വരപ്രത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ കാവിലമ്മയ്ക്ക് നൂറു കണക്കിന് സ്ത്രീ ഭക്തർ പൊങ്കാല സമർപ്പിച്ചു. പൊങ്കാല സമർപ്പണത്തിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്നും ധാരാളം വിശ്വാസികളെത്തി.

ക്ഷേത്രം മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെയാണ് പൊങ്കാലക്ക് തുടക്കം കുറിച്ചത്. ക്ഷേത്രം പ്രസിഡൻ്റ് വി.വത്സൻ, സെക്രട്ടരി കെ.കെ. പത്മനാഭൻ, ട്രഷറർ കെ.ടി. രാജേഷ്, മാതൃസമിതി ഭാരഭാഹികളായ സവിത, ലീന, ശോഭ എന്നിവർ നേതൃത്വം നൽകി.
Hundreds of devotees gather in New Mahi to offer Pongala to Varaprat Kavilamma