എമ്പുരാന്‍ സിനിമയുടെ വ്യാജ പതിപ്പ് പിടിച്ചെടുത്ത പാപ്പിനിശ്ശേരിയിലെ തംബുരു എന്ന സ്ഥാപനം വളപട്ടണം പോലീസ് അടച്ചുപൂട്ടി. സ്ഥാപനം നടത്തിപ്പുകാരായ വി.കെ.പ്രേമന്‍ (56), സി.വി.രേഖ (43) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ഇരുവരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചാല്‍ കോടതിയില്‍ ഹാജരായാല്‍ മതിയാകുമെന്ന് വളപട്ടണം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.സുമേഷ് പറഞ്ഞു.
ടോറന്റ് ആപ്പ് ഉപയോഗിച്ച് വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്താണ് ആവശ്യക്കാര്‍ക്ക് ചിത്രത്തിന്റെ പകര്‍പ്പ് നല്‍കിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.
റിലീസ് ദിവസം തന്നെ ഇവര്‍ക്ക് വ്യാജ പ്രിന്റ് ലഭിച്ചിരുന്നതായും പറയുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ജനസേവനകേന്ദ്രമായ തംബുരു എന്ന സ്ഥാപനത്തില്‍നിന്ന് പോലീസ് സംഘം വ്യാജ പതിപ്പ് പിടിച്ചെടുത്തത്. വളപട്ടണം എസ്എച്ച്ഒ ബി.കാര്‍ത്തിക്, ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Police shut down establishment that caught selling fake version of 'Empuran' movie