തലശ്ശേരി:(www.thalasserynews.in) ഹയർ സെക്കൻ്ററി മേഖലയെ തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്ലസ് ടു മൂല്യനിർണ്ണയ ക്യാമ്പായ തലശ്ശേരി സെൻ്റ് ജോസഫ് ഹയർ സെക്കൻററി സ്ക്കൂളിൽ അധ്യാപകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

തസ്തികകൾ വെട്ടിനിരത്തി അധ്യാപകരെ അശാസ്ത്രീയ മായി ട്രാൻസ്ഫർ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക,
പ്ലസ് വൺ ഏകജാലക പ്രവേശനത്തിലെ മാർജ്ജിനൽ വർ ദ്ധനവ് അവസാനിപ്പിക്കുക, ഹയർ സെക്കന്ററി ക്ലാസ്സുകളിൽ അദ്ധ്യാപക : വിദ്യാർത്ഥി അനുപാതം 1:40 ആക്കുക, 'കീം' ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ അശാ സ്ത്രീയമായ സമീകരണ നടപടികൾ തിരുത്തുക,
നേരത്തെ അനുവദിച്ച താല്‌കാലിക ബാച്ചുകൾ റഗുലറൈസ് ചെയ്യുക. അധ്യാപക തസ്‌തികകൾ അനുവദിക്കുക, ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകരെ തരംതാഴ്ത്തുന്ന കോർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക. അഞ്ചു വർഷം സർവ്വീസ് പൂർത്തീകരിച്ച ജൂനിയർ അധ്യാപകർക്ക് സീനിയർ പ്രമോഷൻ നൽകുക,പൊതു പരീക്ഷകളെ വിവാദച്ചുഴിയിലാക്കിയവർക്കെതിരെ നടപടി സ്വീകരിക്കുക. കുട്ടികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള പരീക്ഷാ നടത്തിപ്പ് അവസാനിപ്പിക്കുക,കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായം പിൻവലിക്കുക. 'സാറ്റ്യൂടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം.
വിവിധ സംഘടനാ നേതാക്കളായ കെ.ചന്ദ്രൻ, സജീവ് ഒതയോത്ത്, സി.കെ മുഹമ്മദലി, എസ്.സജീഷ്, നൗഫൽ പനോളി, ഡോ: എ.രാം ശക്തി എന്നിവർ സംസാരിച്ചു.
Don't destroy the higher secondary sector; Teachers protest at St. Joseph's Higher Secondary School, Thalassery, where a Plus Two assessment camp is being held